കോൺഗ്രസ് സ്ഥാനാ‍ർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു.

കോൺഗ്രസ് സ്ഥാനാ‍ർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു.

ദില്ലി: ലോക്‌സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ.

കോൺഗ്രസ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: ശശി തരൂർ
ആറ്റിങ്ങൽ: അടൂർ പ്രകാശ്
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആന്റോ ആന്റണി
ആലപ്പുഴ: കെ.സി വേണുഗോപാൽ
എറണാകുളം: ഹൈബി ഈഡൻ
ഇടുക്കി: ഡീൻ കുര്യാക്കോസ്
ചാലക്കുടി: ബെന്നി ബഹ്നാൻ
തൃശൂർ: കെ.മുരളീധരൻ
പാലക്കാട്: വി. കെ ശ്രീകണ്ഠൻ
ആലത്തൂർ: രമ്യ ഹരിദാസ്
കോഴിക്കോട്: എം കെ രാഘവൻ
വടകര: ഷാഫി പറമ്പിൽ
കണ്ണൂർ: കെ.സുധാകരൻ
വയനാട്: രാഹുൽ ഗാന്ധി
കാസർകോട്: രാജ് മോഹൻ ഉണ്ണിത്താൻ

Lok Sabha Election: Kerala – Opinion Polls, Candidates >>

തരൂരിന് എതിരെ രാജീവ് ചന്ദ്രശേഖർ; തൃശൂരിൽ സുരേഷ് ഗോപി തന്നെ, ബി ജെ പി സ്ഥാനാർത്ഥികൾ ഇവർ.