ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലെയ്ക്ക് കൂടുതൽ മോഡലുകളുമായി ടാറ്റയും മഹീന്ദ്രയും.

ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലെയ്ക്ക് കൂടുതൽ മോഡലുകളുമായി ടാറ്റയും മഹീന്ദ്രയും.

ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലെ മേല്‍ക്കൈ തുടരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ ഇലക്ട്രിക്ക് മോഡലുകളെ ടാറ്റ അവതരിപ്പിക്കുന്നു. പഞ്ച് ഇവിക്കൊപ്പം ടാറ്റ മോട്ടോഴ്‌സ് അവരുടെ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമായ Acti.ev യും അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ടാറ്റ ഇവികളുടെ പ്ലാറ്റ്‌ഫോം ഇതായിരിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ടാറ്റയുടെ പുതിയ നാലു മോഡലുകളുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. കൂപെ ഡിസൈനില്‍ ടാറ്റ പുറത്തിറക്കുന്ന ഇവിയാണ് ടാറ്റ കര്‍വ് ഇവി. നെക്‌സോണ്‍ ഇവിയുടെ പവര്‍ട്രെയിനായിരിക്കും കര്‍വിനുണ്ടാവുക. നെക്‌സോണ്‍ ഇവിയുടെ എംആറിന് 325 കിലോമീറ്ററും എല്‍ആറിന് 465 കിലോമീറ്ററുമാണ് റേഞ്ച്. ടാറ്റയുടെ ആദ്യത്തെ മിഡ്സൈസ് ഇലക്ട്രിക് എസ്‌യുവിയായിരിക്കം ഹാരിയര്‍ ഇവി. Acti.ev പ്ലാറ്റ്‌ഫോമിലാണ് ഹാരിയര്‍ ഇവി എത്തുന്നത്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും. ബാറ്ററിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ടാറ്റ പുറത്തിറക്കാൻ പോകുന്ന മറ്റൊരു മോഡൽ ടാറ്റ സിയേറ ഇവിയാണ്. നീണ്ട 34 വര്‍ഷങ്ങള്‍ക്കു ശേഷം സിയേറയുടെ ഇവി രൂപം 2025 -ല്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കമ്പനി. പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനും ഇവി പതിപ്പ് ഇറക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് പദ്ധതിയുണ്ട്.

ഇന്ത്യയിലെ ഇവി വിപണിയിൽ മഹീന്ദ്ര പിന്നിലായി കാണപ്പെടുന്നു. 2024-ൽ ഇന്ത്യയിൽ രണ്ട് ഇവികൾ അവതരിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അവ XUV300 EV, മഹീന്ദ്ര XUV.e8 എന്നിവയായിരിക്കും. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XUV300 ഫേസ്‌ലിഫ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും. ടാറ്റ നെക്‌സൺ ബേസ് വേരിയന്റുകളോടായിരിക്കും ഇത് മത്സരിക്കുക. മഹീന്ദ്ര XUV.e8 EV ബ്രാൻഡിന്റെ ബോൺ ഇലക്‌ട്രിക് ഇൻഗ്ലോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് 2024 അവസാനത്തോടെ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചൈനീസ് കമ്പനിയായ ബിവൈഡി ടെസ്ലയെ മറികടന്നു.