ലോക്സഭയിലേക്കുള്ള 2-ാം ഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്; കേരളത്തിൽ 70.35%

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് ഇന്നലെ വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ 61.40 ശതമാനമാണ് പോളിങ്. കൃത്യമായ കണക്കുകള്‍ വരുമ്പോൾ ഇതില്‍ ചെറിയ വ്യത്യാസങ്ങല്‍ വന്നേക്കാം. ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം കേരളത്തിൽ 70.35 ശതമാനം പേരാണ് ജനവിധി കുറിച്ചത്. രാജസ്ഥാനില്‍ 63.56 ശതമാനവും പശ്ചിമ ബംഗാളില്‍ 71.84 ശതമാനവുമാണ് പോളിങ്. മധ്യപ്രദേശില്‍ 56.29 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 78 ശതമാനമുള്ള ത്രിപുരയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. മണിപ്പൂരില്‍ 77 ശതമാനവും പോളിങുണ്ട്.

India General Election 2024: More Updates >> 

കേരളത്തിൽ പോളിങ് ശതമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. രാത്രി എട്ടര വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാൽ 7 ശതമാനത്തോളം കുറവാണിത്. നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.84 ആയിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിലാണ്(75.74%). ഏറ്റവും കുറവ് പത്തനംതിട്ടയി(63.35%)ലുമാണ്. പതിനൊന്ന് മണ്ഡലങ്ങളിൽ പോളിങ് ശതമാനം 70 കടന്നു. തിരുവനന്തപുരം 66.43%, ആറ്റിങ്ങൽ 69.40%, കൊല്ലം 67.92%, പത്തനംതിട്ട 63.65%, മാവേലിക്കര 65.88%, ആലപ്പുഴ 74.37%, കോട്ടയം 65.59%, ഇടുക്കി 66.39%, എറണാകുളം 68.10%, ചാലക്കുടി 71.68%, തൃശൂർ 72.11%, പാലക്കാട് 72.68%, ആലത്തൂർ 72.66%, പൊന്നാനി 67.93%, മലപ്പുറം 71.68%, കോഴിക്കോട് 73.34 %, വയനാട് 72.85%, വടകര 73.36%, കണ്ണൂർ 75.74%, കാസർഗോഡ് 74.28% എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

Lok Sabha Election: Kerala Opinion Polls >> 

ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ നാല് ശതമാനം പോളിങ് ശതമാനം കുറഞ്ഞത് ചർച്ചയായി തുടരുമ്പോഴാണ് രണ്ടാം ഘട്ടത്തിലും വോട്ടിങ് ശതമാനം കുറയുന്നത്. ലോക്സഭയിലേക്കുള്ള 543 മണ്ഡലങ്ങളില്‍ 190 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതിനോടകം പൂര്‍ത്തിയായി.