
അവൽ പായസം ചേരുവകൾ:
അവൽ – 1 കപ്പ്
നെയ്യ് – 1 1/2 tsp
ചുക്ക് – 1/2 tsp
ജീരകം – 1/2 tsp
ഏലയ്ക്കാപ്പൊടി 1/2 tsp
ശർക്കര പാനി – 1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ – 1 കപ്പ്
തേങ്ങയുടെ ഒന്നാം പാൽ -1/2 കപ്പ്
തേങ്ങാ കൊത്ത് – 2 tsp
കശുവണ്ടി പരിപ്പ്-1 tsp
ഉണക്ക മുന്തിരി- 1 tsp
തയ്യാറാക്കുന്ന വിധം:
കടയായിൽ നെയ്യ് ഒഴിച്ച് തേങ്ങാ കൊത്ത്, കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി എന്നിവ വറുത്തെടുക്കുക. ശേഷമുള്ള നെയ്യിലേക്ക് അവൽ വറുത്തെടുക്കുക. ഇതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തീയണയ്ക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് പച്ചചുവ മാറ്റുക. ഇതിലേക്ക് ചുക്ക്, ജീരകം, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തിളക്കുക. വറുത്ത് വച്ചിരിക്കുന്ന തേങ്ങാ കൊത്ത്, കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി എന്നിവ മുകളിൽ വിതറി ഉപയോഗിക്കാം
സജി പോൾ