ആവേശം നിറച്ച് കൊട്ടിക്കലാശം; കേരളം നാളെ പോളിങ് ബൂത്തിലേക്ക്.

സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഓരോ മണ്ഡലത്തിലും ശക്തമായ പോരാട്ടം എന്ന് വ്യക്തമാക്കുന്നതായിരുന്നു മുന്നണികളുടെ ശക്തിപ്രകടനം. ഇനി നിശബ്ദ പ്രചാരണമാണ് അവശേഷിക്കുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

Kerala Election 2024: Candidates, Opinion Polls >>

ഇന്നത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം നാളെ കേരളം ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. ജൂൺ നാലിന് വോട്ടെണ്ണും. അവസാനവട്ട തയാറെടുപ്പുകളിലേക്കു തിരഞ്ഞെടുപ്പു കമ്മിഷൻ കടന്നു. വിവിധ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പോളിങ് സാധനങ്ങളുടെ വിതരണം രാവിലെ ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസ് വിന്യാസം പൂർത്തിയായി. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കാസർകോഡ്, തൃശൂർ, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ. ഇന്നലെ വൈകിട്ട് ആറുമണി മുതൽ ശനിയാഴ്ച വൈകീട്ട് ആറുവരെയാണ് കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ എ​ട്ട്​ ജി​ല്ല​ക​ളി​ലൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ​മ്പൂ​ർ​ണ വെ​ബ്​ കാ​സ്റ്റി​ങ്​​ ക​വ​റേ​ജ്​ സം​വി​ധാ​നം ഒരുക്കിയിട്ടുണ്ട്.

India General Election (Lok Sabha); More Details >> 

ദേശീയ, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയായ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും അവകാശപ്പെടുകയാണ് യുഡിഎഫും എല്‍ഡിഎഫും. അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും. നിശബ്ദ പ്രചരണത്തിലേക്ക് കടക്കുമ്പോള്‍ അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍.