സൂര്യന്റെ ഒരുഭാഗം വിഘടിച്ചു അകന്നുമാറി; ഞെട്ടലോടെ ശാസ്ത്രലോകം.

സൂര്യന്റെ ഒരുഭാഗം വിഘടിച്ചു അകന്നുമാറി; ഞെട്ടലോടെ ശാസ്ത്രലോകം.

സൂര്യന്റെ ഉപരിതലത്തിൽനിന്ന് ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നുമാണു ബഹിരാകാശ ഗവേഷകർ പറയുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന ഞെട്ടലിലാണ് ശാസ്ത്രലോകം. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം പകർത്തിയത്. ബഹിരാകാശ ഗവേഷക ഡോ. തമിത സ്കോവ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു. സൂര്യന്റെ വടക്കുഭാഗത്താണു പ്രതിഭാസമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. വേർപെട്ട ഭാഗം സൂര്യന്റെ ഉത്തര ധ്രുവത്തിനു ചുറ്റും കറങ്ങുകയാണെന്നും സ്കോവ് ട്വീറ്റ് ചെയ്തു. വേർപെട്ട ഭാഗത്തിന് ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ പ്രദക്ഷിണം ചെയ്യാൻ 8 മണിക്കൂർ വരെ സമയമെടുക്കുമെന്ന് നിരീക്ഷകർ അറിയിച്ചതായി സ്കോവ് വ്യക്തമാക്കി. ഇതെങ്ങനെ സംഭവിച്ചുവെന്നും ഭൂമിയെ ബാധിക്കുമോ എന്നും അറിയാനുള്ള ശ്രമത്തിലാണു ശാസ്ത്രജ്ഞർ.