മത്സരം ചൂടുപിടിക്കുന്നു: പ്യൂഷോ ഇ-2008 ഇലക്ട്രിക് കാറിന്റെ വില 25,000 ഡോളർ കുറച്ചു.

മത്സരം ചൂടുപിടിക്കുന്നു: പ്യൂഷോ ഇ-2008 ഇലക്ട്രിക് കാറിന്റെ വില 25,000 ഡോളർ കുറച്ചു.

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂഷോ ഓസ്‌ട്രേലിയയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറുകളിലൊന്നായ e-2008-ന്റെ വില ഏകദേശം 25,000 ഡോളർ വരെ കുറച്ചു. ഇതോടെ പ്യൂഷോ e-2008 ഓസ്‌ട്രേലിയയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകളിലൊന്നായി മാറി.

പ്യൂഷോ ഇ-2008 കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ എത്തിച്ചേർന്നത് $59,990 മുതൽ $65,500 വിലയിൽ ആയിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം ജൂൺ അവസാനം വരെ ഏകദേശം 40 ശതമാനം അതായതു $25,000 വരെ വിലക്കുറവിൽ വെറും 39,990 ഡോളറിന് ആ മോഡൽ ലഭിക്കുമെന്നു കമ്പനി വാഗ്ദാനം നൽകുന്നു. ഇതോടെ ഓസ്‌ട്രേലിയയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയായ MG ZS EV -ക്കു തുല്യമായ വിലയിൽ പ്യൂഷോ ഇ-2008 -ഉം ലഭ്യമാകും.

ഓസ്‌ട്രേലിയയിലെ ഇലക്‌ട്രിക് കാർ വിപണിയിൽ മത്സരം ചൂടുപിടിക്കുന്നു എന്നതിന്റെ സൂചനയാണ് കമ്പനികൾ മോഡലുകൾക്ക് വിലകുറവ് പ്രഖ്യാപിക്കുന്നത്. ചൈനീസ് ഇലക്ട്രിക്ക് കാർ നിർമ്മാതാക്കൾ ആയ ബി വൈ ഡി യുടെ Atto 3 ഇലക്ട്രിക്ക് SUV-കൾ $45,990 മുതൽ $47,990 വരെ ഡ്രൈവ്-എവേയ്ക്ക് നിലവിൽ ലഭിക്കുന്നുണ്ട്.

വിപണിയിലെ മത്സരത്തെ അതിജീവിക്കാന്‍ ടെസ്‌ലയും കാര്‍ വില വെട്ടിക്കുറച്ചിരുന്നു. ഈ മാസം രണ്ടു തവണയാണ് ടെസ്‌ല മോഡൽ 3 സെഡാന്റെയും മോഡൽ Y SUV -യുടെയും റിയർ-വീൽ ഡ്രൈവ്, ലോംഗ് റേഞ്ച് പതിപ്പുകൾക്ക് വില കുറച്ചത്. ഓസ്‌ട്രേലിയയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടെസ്‌ല മോഡൽ Y റിയർ-വീൽ ഡ്രൈവ് ഇപ്പോൾ 60,900 ഡോളറിന് ലഭ്യമാണ്. ചൈനയില്‍ നിന്നുള്ള ബിവൈഡി, നിയോ തുടങ്ങിയ കമ്പനികള്‍ കുറഞ്ഞ വിലയുള്ള മോഡലുകള്‍ പുറത്തിറക്കുന്നത് ടെസ്‌ലയുടെ വില്‍പനയെ ദോഷകരമായി ബാധിച്ചിരുന്നു.

കൂടുതൽ റേഞ്ചുള്ള ഇലക്ട്രിക്ക് കാറുകളെ അറിയാം.