കാൻബറ ഗ്രീഗോറിയോസ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൊണ്ടാടി.

കാൻബറ ഗ്രീഗോറിയോസ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൊണ്ടാടി.

കാൻബറ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രഖ്യാപിത പരിശുദ്ധനും ഇടവകയുടെ കാവൽ പിതാവുമായ പരുമല മാർ ഗ്രീഗോറിയോസ് (പരുമല തിരുമേനി) തിരുമേനിയുടെ ഓർമ്മപെരുന്നാൾ കാൻബറ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ കൊണ്ടാടി.

വികാരി ഫാദർ സന്ദീപ്‌ എസ് മാത്യൂസ് ഒക്ടോബർ 30-ന് പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു കൊണ്ട് ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നവംബർ 5, 6 തീയതികളിലായി പെരുന്നാൾ വിപുലമായി ആഘോഷിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാദർ നിഖിൽ അലക്സ് തരകൻ, (Vicar,SMIOC Sydney) മുഖ്യ കാർമികത്വം വഹിച്ചു. പെരുന്നാൾ ശുശ്രൂഷകളിൽ ഫാ. ചാൾസും സന്നിഹിതനായിരുന്നു.

നവംബർ 5 ശനിയാഴ്ച്ച സന്ധ്യാനമസ്കാരവും, 6 ഞായറാഴ്ച വിശുദ്ധ കുർബാനയും തുടർന്ന് ഇടവകയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന 10 ചാരിറ്റി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും, ലോഗോ അനാച്ഛാദനവും, പെരുന്നാൾ പ്രതിക്ഷണം, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക്, ആദ്യഫല ലേലം എന്നിവയോടെ പെരുന്നാൾ സമാപിച്ചു. ഈ വർഷത്തെ പെരുന്നാളിൽ കാൻബറയിലും കാൻബറയുടെ സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ സഹോദര ദേവാലയങ്ങളിൽ നിന്നുമുള്ളവർ പങ്കെടുത്ത് പരിശുദ്ധ പരുമല ഗീവർഗീസ് മാർ ഗ്രിഗോറിയോസിന്റെ അനുഗ്രഹം വാങ്ങി.