‘റോഷാക്ക്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

‘റോഷാക്ക്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായ റോഷാക്ക്. മേക്കിംഗ് കൊണ്ടും അഭിനയപ്രകടനം കൊണ്ടും പ്രശംസിക്കപ്പെട്ട ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി ഹോട്ട്‌സ്റ്റാർ ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 11-ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.

അമേരിക്കന്‍ പൗരത്വമുള്ള ദുബായില്‍ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. സെക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ’ എന്ന സിനിമയ്‌ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. നടി ബിന്ദു പണിക്കരും മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം സിനിമയിൽ കാഴ്ച വെയ്‌ക്കുന്നു. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.