മാനം രക്ഷിച്ചത് കേരളം,മാനം കെടുത്തിയതും കേരളം.

രാജ്യം മുഴുവന്‍ ആഞ്ഞടിച്ച (ആഞ്ഞടിപ്പിച്ച) മോദി കൊടുങ്കാറ്റില്‍ ഇന്ത്യ മുഴുവന്‍ ബി.ജെ.പി തൂത്തുവാരിയപ്പോള്‍ കൊണ്ഗ്രെസിന്‍റെ  മാനം രക്ഷിച്ചത് കേരളം. പ്രതിപക്ഷ നേതാവിനെ കിട്ടിയില്ലെങ്കില്‍ പോലും പ്രതിപക്ഷ സീറ്റുകളില്‍ ഇരിക്കാന്‍ എം.പി. മാരെ കിട്ടിയത് കേരളം തുണച്ചത് കൊണ്ട് മാത്രം.രാഹുലിനെ ഇറക്കി കോണ്ഗ്രലസ് കേരളം പിടിച്ചപ്പോള്‍, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബിജെപി ഇന്ത്യ മുഴുവന്‍ പിടിച്ചു. ബംഗാളും ത്രിപുരയും പോയതിന്‍റെ  പിന്നാലെ പാര്ട്ടിയുടെ ഏക ഈറ്റില്ലമായ കേരളവും പോയതോടെ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ചുവപ്പ് മാഞ്ഞുവരുകയാണ്. മാര്ക്സിസ്റ്റ്‌ പാര്ട്ടി ഓഫ് ഇന്ത്യ എന്നത് ചുരുങ്ങി മാര്ക്സിസ്റ്റ്‌ പാര്ട്ടി ഓഫ് കേരള എന്നായത് , ഇപ്പോള്‍ വീണ്ടും ചുരുങ്ങി മാര്ക്സിസ്റ്റ്‌ പാര്ട്ടി ഓഫ് ആലപ്പുഴ എന്നായി.

 

ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ യു.പി.എ. തകര്ന്നടിഞ്ഞപ്പോള്‍ ,പ്രതിപക്ഷ നേതാവിന്‍റെ  സ്ഥാനം പോലും കോണ്ഗ്രസിന് ലഭിക്കാന്‍ സാധ്യതയില്ല. എക്സിറ്റ് പോൾ ഫലങ്ങളെയും കടത്തിവെട്ടി ഹിന്ദി ഹൃദയ ഭൂമിയിലെ ബിജെപിയുടെ തേരോട്ടത്തില്‍ കോണ്ഗ്രസ് 6 മാസം മുന്പ് അധികാരത്തില്‍ കയറിയ സംസ്ഥാനങ്ങളിലിന്നുപോലും തുടച്ചുമാറ്റപെട്ടു. മോദി-അമിത്ഷാ കൂട്ടുകെട്ടിന്‍റെ  രാഷ്ട്രീയ തന്ത്രങ്ങളുടെ മുന്പില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടില്ല. സ്വന്തം മണ്ഡലത്തില്‍ പോലും രാഹുല്‍ ഗാന്ധി പരാജയപെട്ടപ്പോള്‍,അസാധാരണമായ അടിയോഴുക്കുകള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തം.പക്ഷേ ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ച മോദി കൊടുങ്കാറ്റ്, ഒരു ഇളംകാറ്റായി പോലും തെക്കേ ഇന്ത്യയില്‍ (കര്ണ്ണാുടകം ഒഴികെ) വീശിയില്ല. കേരളത്തില്‍ അനുകൂല സാഹചര്യങ്ങള്‍ പലതുണ്ടായിട്ടും ബി.ജെ.പിയെ മലയാളികള്‍ സ്വീകരിച്ചില്ല. പകരം കോണ്ഗ്രാസ്‌ നേതിര്ത്വേത്തിലുള്ള യു.ഡി.ഫിന് അവര്‍ പോലും പ്രതീക്ഷിക്കാതിരുന്ന ചരിത്ര വിജയം സമ്മാനിച്ചു.

 

കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ യു.ഡി.എഫ് തരംഗത്തില്‍ 19 സീറ്റിലും യു.ഡി.എഫ് വിജയിച്ചപ്പോള്‍, തകര്ന്നിടിഞ്ഞ ഇടതു മുന്നണിക്ക് ആലപ്പുഴയില്‍ മാത്രമാണ് വിജയിക്കാനായത്. ശബരിമലയും പ്രളയവും കൈകാര്യം ചെയ്യുന്നതിൽ വരുത്തിയ വീഴ്ച്ചമൂലമാണ് ഭരണപക്ഷത്തിന് ഈ ദയനീയ പരാജയം ഏല്ക്കേ ണ്ടി വന്നത്.കേരളത്തിലെ നൂനപക്ഷ സമുദായങ്ങള്‍ മോദി ഭയത്തില്‍ കോണ്ഗ്രസിന് അനുകൂലമായി നിന്നതും,കൊലപാതക രാഷ്രീയവും, മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ശൈലികളോടുള്ള ജനങളുടെ വിദ്വേഷവും ഇടത് വിരുദ്ധതക്ക് ആക്കം കൂട്ടി. ഒപ്പം രാഹുലിന്റെ വയനാടന്‍ വരവ് കേരളത്തിൽ കോണ്ഗ്രസ്സിന് വന്‍ ഉണര്വ്വും നല്കിാ. മോദിയും രാഹുലും തമ്മിലാണ് യഥാർത്ഥ മത്സരമെന്നും ഡല്ഹിണയില്‍ ഇടതുമുന്നണിക്ക് പ്രത്യേകിച്ച് റോള്‍ ഒന്നും ഇല്ലയെന്നതും വോട്ടർമാരെ സ്വാധീനിച്ചുകാണും. ഇടതു മുന്നണിയുടെ തട്ടകങ്ങളായ ആറ്റിങ്ങല്‍,പാലക്കാട്, കണ്ണൂർ, കാസര്കോാഡ് എന്നിവിടങ്ങളിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടി മുമ്പൊരിക്കലും കാണാത്തതാണ്.

 

മോദി തരംഗത്തിനിടയിലും. ബി.ജെ.പിക്ക് കേരളത്തില്‍ കണക്കുക്കൂട്ടലുകള്‍ തെറ്റി. കുമ്മനവും സുരേന്ദ്രനും പ്രതീക്ഷിച്ച അട്ടിമറികള്‍ നടന്നില്ല ശബരിമലയിലെ വിശ്വാസ സംരക്ഷണപോരാട്ടങ്ങൾ കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായില്ല. വോട്ട് വിഹിതം കൂടിയെന്നത് മാത്രം മിച്ചം. ബി.ജെ.പി വിതച്ചു, ഫലം കൊയ്തത് കോണ്ഗ്രസും എന്നതാണ് യാഥാര്ഥ്യം. കേരളത്തില്‍ ബി.ജെ.പിക്ക് അക്കൌണ്ട് തുറക്കാന്‍ കഴിഞ്ഞില്ല എന്നതാണ് കനത്ത പരാജയത്തിലും എല്‍.ഡി.എഫിന് ആശ്വസിക്കാന്‍ ഏക ആശ്വാസം. സംസ്ഥാനത്ത് ഉടന്‍ ഉണ്ടാകാന്‍ പോകുന്ന നിയമസഭയിലേക്കുള്ള ആറു ഉപതിരഞ്ഞെടുപ്പുകളില്‍ അറിയാം ദേശീയ വിഷയങ്ങള്‍ ആണോ, അതോ പിണറായി സര്ക്കാരിനു എതിരെയുള്ള ശക്തമായ വികാരമാണോ കേരളത്തില്‍ ഉണ്ടായതെന്ന്

 

വാല്ക്കഷണം: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2004 ആവർത്തിക്കുമെന്ന് അവകാശവാദം ഉന്നയിച്ച ഇടതു നേതാക്കൾ, അത് തലതിരിഞ്ഞാകുമെന്ന് പറയാന്‍ മറന്നുപോയി.