കര്‍ക്കിടക വാവുബലി 2019: ജൂലൈ 31 ബുധനാഴ്ച

ഓര്‍ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് ന്യൂ സൗത്ത് വെയില്സ്‌ (OHM NSW) ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി സമുചിതമായി ആചരിക്കുന്നു. ജൂലൈ 31 ബുധനാഴ്ച രാവിലെ 6.30 മുതല് 8.30 വരെ ‘സത്യം ഘട്ട്’, മൂര്‍ബാങ്ക് വച്ച് ആണ് ചടങ്ങുകള് . ഹൈന്ദവ ആചാരപ്രകാരം നമ്മുടെ പിതൃക്കളുടെ ആത്മശാന്തിക്കായി ബലികര്‍മ്മങ്ങള്‍ നടത്തുന്ന പുണ്യദിനം ആണ് കര്‍ക്കിടകത്തിലെ അമാവാസി. മണ്‍മറഞ്ഞവരുടെ പരേതാത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമാണ്‌ ശ്രാദ്ധക്രിയ. ബലി തര്‍പ്പണങ്ങള് യഥാവിധി പുരോഹിതന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ചെയ്യുവാനുള്ള സൗകര്യം ന്യൂ സൗത്ത് വെയില്സ്‌ലുള്ള എല്ലാ വിശ്വാസികൾക്കുമായി OHM NSW ഒരുക്കുന്നു. ഈ മഹത്തായകര്‍മത്തിൽ  പങ്കുചേരുവാനും , രെജിസ്ട്രേഷൻ ചെയ്യുന്നതിനും >> Book online ‘www.ohmnsw.org‘,

സംഭാവന :$30
LOCATION: Satyam Ghat (On the banks of Georges River) Haigh Park, Bridges Street Moorebank 2170
കൂടുതല് വിവരങ്ങൾക്ക്   ബന്ധപെടുക:
മനോജ് : 0470581600; രമേശ് : 0426505612; അജീഷ് : 0423351487; ബീന : 0469829748; മിനി : 0421163906

ദര്‍ഭ പുല്ല്, എള്ള്, വേവിച്ച അരി, വാഴയില, വെള്ളം എന്നിവയുള്‍പ്പെടെ ‘ബലി’ ചെയ്യാൻ വേണ്ടുന്നവ തരുന്നതായിരിക്കും. ദക്ഷിണയ്ക്കായി നിങ്ങള്‍ $1 നാണയം കൊണ്ടുവരേണ്ടതുണ്ട്. ജോര്‍ജ്ജ്സു നദിയില് മുങ്ങാന് സൗകര്യമില്ല, അതിനാൽ  പങ്കെടുക്കുന്നവര്‍ കര്‍മ്മത്തിന് വരുന്നതിനുമുമ്പ് വരുന്നതിനുമുമ്പ് കുളിക്കേണ്ടതുണ്ട്. ‘ബലി’ ചെയ്യുന്ന വ്യക്തിയോട് തലേ ദിവസവും ഈ ദിവസവും ഒരിക്കൽ അനുഷ്ഠിക്കാന് അഭ്യര്‍ത്ഥിക്കുന്നു. അരി അടങ്ങിയ ഭക്ഷണം ഒരു തവണ മാത്രമേ കഴിക്കാവൂ; വെജിറ്റേറിയൻ  ഭക്ഷണം മാത്രം കഴിക്കുക.