മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക സമ്മേളനം

സിഡ്നി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിന്‍റെ ഓസ്ട്രേലിയന്‍ റീജിയണിലെ ഇടവകകളിലെ വൈദികരുടെ സമ്മേളനം ഒക്ടോബര്‍ 2 തിങ്കളാഴ്ച സിഡ്നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് നടത്തപെട്ടു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യുഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്തായും ഓസ്ട്രേലിയന്‍ റീജിയണിലെ ഇടവകകളിലെ വൈദികരും സമ്മേളനത്തില്‍  പങ്കെടുത്തു. അഭിവന്ദ്യ ഡോ.യുഹാനോന്‍ മാര്‍ ദിയസ്കോറസ് തിരുമേനിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള വൈദിക സമ്മേളനമാണ് സിഡ്നി കത്തീഡ്രലില്‍ വച്ച് നടത്തപെട്ടത്‌.

 

അഭിവന്ദ്യ ഡോ.യുഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ റെവ.ഫാ. ഐവാന്‍ മാത്യു – സെന്റ്‌ ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, പെര്‍ത്ത്, റെവ.ഫാ.സജു ഉണ്ണൂണ്ണി – സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഡാന്ടനോങ്ങ്,മെല്‍ബണ്‍, റെവ.ഫാ. അനീഷ്‌ കെ. സാം – സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, അഡലൈഡ്, റെവ.ഫാ. അജീഷ്. വി.  അലക്സ്‌ – സെന്റ്‌ ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, ബ്രിസ്ബന്‍, റെവ.ഫാ അജി മാത്യു – സെന്റ്‌ മേരിസ്  ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, എപ്പിംഗ്, റെവ.ഫാ. ബാബു കുര്യന്‍ – സെന്റ്‌ മേരിസ്  ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍, വായോങ്ങ്, റെവ.ഫാ. വര്‍ഗീസ്‌ മണിയാംപ്ര- ന്യൂ കാസ്റ്റില്‍, റെവ.ഫാ. ചാള്‍സ് ഫിലിപ്പ് – സെന്റ്‌ മേരിസ്  ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍,വാഗ വാഗ, റെവ.ഫാ. തോമസ്‌ വര്‍ഗീസ്‌ – സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സിഡ്നി, റെവ.ഫാ.പ്രദീപ് പൊന്നച്ചന്‍ – സെന്റ്‌ മേരിസ്  ഇന്ത്യന് ഓര്‍ത്തഡോക്സ്  കത്തീഡ്രല്‍- മെല്‍ബണ്‍ എന്നിവര്‍ സംബന്ധിച്ചു. ഇടവക വികാരി റെവ.ഫാ. തോമസ്‌ വര്‍ഗീസ്‌  വൈദിക സമ്മേളനത്തിനായി എത്തിയ അഭിവന്ദ്യ തിരുമേനിയേയും വൈദികരേയും യോഗത്തിലേക്ക് ഹാര്‍ദദവമായി സ്വാഗതം ചെയ്തു.റെവ.ഫാ.പ്രദീപ് പൊന്നച്ചന്‍  വൈദിക സമ്മേളനത്തിന് മുന്നോടിയായുള്ള ധ്യാനം നയിച്ചു.തുടര്‍ന്ന് ഓസ്ട്രേലിയന്‍ റീജിയണിലെ സഭയുടെ അജപാലന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അവലോകനവും ചർച്ചകളും  നടന്നു. ഓസ്ട്രേലിയന്‍ റീജിയണിലെ മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകരാനുള്ള പല തീരുമാനങ്ങളും മീറ്റിങ്ങില്‍ കൈകൊണ്ടു.രാവിലെ 10 മണിക്ക് ആരംഭിച്ച  മീറ്റിംഗ് വൈകുന്നേരത്തോടെ സമാപിച്ചു. റെവ.ഫാ. സജു ഉണ്ണൂണ്ണി നന്ദി രേഖപെടുത്തി.