ഓസ്‌ട്രേലിയൻ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളി

മെൽബൺ : ഓസ്‌ട്രേലിയിലെ തദ്ദേശ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളിയെ തെരഞ്ഞെടുത്തിരിക്കുന്നു .മെൽബണിലെ വിറ്റൽസി കൗൺസിലിലേക്കാണ് കുട്ടനാട് മഴലാടി സ്വദേശിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തത് . കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വിറ്റൽസി നോർത്ത് വാർഡിൽ നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു . അവിടെ ജയിച്ച ജോൺ അടുത്തിടെ മരണപ്പെടുകയുണ്ടായി . ആ ഒഴിവിലേക്കാണ് റ്റോമിനെ വിറ്റൽസി കൗൺസിൽ കൗൺസിലറായി തെരഞ്ഞെടുത്തത് . ഭാര്യ – രഞ്ജിനി ,മരിയ , അമീഷ് , ആൺ എന്നിവർ മക്കള്‍

വാര്ത്ത : എബി പൊയ്ക്കാട്ടി