മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ദിനം ഒക്‌ടോബര്‍ 7 ന്

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ദിനാഘോഷം ഒക്‌ടോബര്‍ 7(ശനിയാഴ്ച) ബ്രോഡ്‌മെഡോസ് പെനോല കോളേജില്‍ വച്ച് നടക്കും. വൈകീട്ട് 4 മണിക്ക് ദിവ്യബലിയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി ഇടവകദിന ആഘോഷം ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ പ്രാര്‍ത്ഥന കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും.

 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍