മെൽബണിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നു സൂപ്പർ മെഗാ ഹിറ്റ് നാടകം “ഇമ്മിണി ബല്യ ഒന്ന്”

മെല്‍ബണ്‍: മെൽബണിൽ കലയുടെ പുതുവസന്തം വിരിച്ചു മെയ് മാസത്തിൽ മെൽബൺ സൗത്ത്-ഈസ്റ്റിൽ അനു ജോസ് സംവിധാനം ചെയ്ത അരങ്ങേറിയ സൂപ്പർ ഡ്യൂപ്പർ നാടകം “ഇമ്മിണി വല്യ ഒന്ന്” ഉടൻ വരുന്നു മെൽബൺ നോർത്ത്-വെസ്റ്റിലേക്കു!

പ്രേക്ഷക അഭ്യർത്ഥന മാനിച്ചു 22 ഒക്ടോബർ 2017, ഞായറാഴ്ച വൈകുന്നേരം കൃത്യം 6 മണിക്ക്, ശിങ്കാരിമേളക്കൊഴുപ്പിൻറെ അകമ്പടിയോടു കൂടി പെനോള കത്തോലിക്‌ പെർഫോമൻസ് ആർട്സ് തീയേറ്ററിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നു കലയുടെ പുതുപുത്തൻ വസന്തം!

മെൽബണ്‍ സൗത്തിലെ ഹിൽക്രെസ്റ്റ് പെർഫോമിംഗ് ആർട്സ് തിയേറ്ററിൽ മെയ് 13 ആം തിയതി മെൽബൺ സിനിമ ആൻഡ് ഡ്രാമ ടീമംഗങ്ങൾ ആദ്യമായി അവതരിപ്പിച്ച നാടകം പ്രേക്ഷകമനസ്സുകളെ ആവേശ തിരയിലാഴ്‌ത്തി. തുടക്കം മുതൽ ഒടുക്കം വരെ മുഴുനീളെ കയ്യടിയോട് കൂടിയാണ് ആണ് പ്രേക്ഷകർ തീയേറ്റർ വിട്ടത്.അഞ്ഞൂറിലധികം തീയറ്ററിലെ സീറ്റുകൾ പതിനഞ്ചു ദിവസത്തിന് മുൻപ് തന്നെ ഹൗസ്ഫുൾ ആയിരുന്നു.

കഥാപാത്രങ്ങള്‍ അനതിസാധാരണമായ രീതിയിൽ അരങ്ങില്‍ അവതരിപ്പിക്കാനും പ്രേക്ഷക മനസ്സിലേക്ക് സംവേദിക്കുവാനും മുഴുവന്‍ അഭിനേതാക്കള്‍ക്കും കഴിഞ്ഞു.മികച്ച രീതിയില്‍ കഠിനപ്രയത്‌നം കൊണ്ടാണ് ഈ നാടകം അരങ്ങിലേക്കെത്തിച്ചതെന്നും അഭിനയജീവിതത്തിലെ നല്ലൊരു അധ്യായമാണ് ഈ നാടകമെന്നും വിവിധ അഭിനേതാക്കളും അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരും പറയുന്നു.കഥാപാത്രങ്ങൾ അഭിനയിക്കുകയായിരുന്നില്ല, മറിച്ചു യഥാർത്ഥത്തിൽ ജീവിക്കുകയായിരുന്നു.

ഈ കഥാപത്രങ്ങളിൽ അഭിനയിച്ചവർ തന്നെയായിരുന്നു കൂട്ടായി ഒരേ മനസ്സോടെ ഈ നാടകം ജനങ്ങളിൽ എത്തിക്കാനും, മൺ മറഞ്ഞു പോകേണ്ടിയിരുന്ന മലയാളികളുടെ നാടകം എന്ന കലാരൂപത്തെ മെൽബൺ മലയാളികൾക്കിടയിൽ എത്തിക്കാൻ കയ്യും മെയ്യും മറന്നു പ്രവർത്തിച്ചതും എന്നത് ശ്രദ്ദേയമാണ്‌.

ബഷീറായി സുനു സൈമണ്‍ ,കേശവൻ നായരായി അജിത് കുമാർ, സാറാമ്മയായി മിനി മധു, നാരായണിയുടെ ശബ്ദം നൽകിയ ബെനില അംബിക, ജയിൽ വാർഡൻമാരായി വിമൽ പോൾ ജോബിൻ മാണി,ജയിൽ പുള്ളികളായി ക്ലീറ്റസ് ആന്‍റണി,സജിമോൻ വയലുങ്കൽ,ഷിജു ജബാർ,പ്രദീഷ് മാർട്ടിൻ എന്നിവർ അരങ്ങു തകർത്തു

സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്ത നാടകം പുതിയ അനുഭവം ആയിരുന്നു.

നാടകത്തിന് രൂപം നൽകിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയും, സംവിധാനം അനു ജോസും, പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ സംഗീതവും, ജോയ് പനങ്ങാട് വസ്ത്രലങ്കാരവും,നാടകത്തിന്‍റെ ടെക്നിക്കൽ ഡയറക്ടർ ആയി പ്രശസ്ത തീയേറ്റർ, ഡോക്യുമെന്‍ററി ഡയറക്ടർ ഡോ. സാം കുട്ടി പട്ടംങ്കരി,സൗണ്ട് കൺട്രോൾ & ലൈറ്റിംഗ്: നൈസ്സൺ ജോൺ, പരസ്യകല & കല സംവിധാനം: മധു പുത്തൻപുരയിൽ എന്നിവർ നിർവഹിക്കുന്നു.

കഴിഞ്ഞ നാടകം കാണുവാൻ അവസരം ലഭിക്കാതിരുന്നവർ മെൽബൺ നോർത്ത് വെസ്റ്റിൽ ഒക്ടോബർ 22 ആം തിയതി നടത്താൻ മുന്നൊരുക്കങ്ങൾ നടക്കുന്ന ഈ അവസരത്തിൽ സഹർഷം സ്വാഗതം ചെയ്യുന്നതിൽ സംഘാടകർക്ക്‌ അതിയായ സന്തോഷവും,മുന്നോട്ടുള്ള പ്രയാണങ്ങൾക്കു ഊർജവും നൽകുന്നു.

വാ‍ർത്ത : എബി പൊയ്ക്കാട്ടിൽ