അറിവിന്‍റെ ആഘോഷമായി എസ്സൻസ് മാസ്റ്റർമൈൻഡ് ’17

മെല്‍ബണ്‍: പ്രപഞ്ചത്തിലെ എന്തിനെക്കുറിച്ചും ചോദിച്ചോളൂ… ഉത്തരം ഞങ്ങള്‍ പറയാം’… ,അറിവിന്റെ ഉത്സവവേദിയിൽ എല്ലാവരെയും ഞെട്ടിച്ച് മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ഒരു പിടി മിടുക്കന്മാരും മിടുക്കികളും ക്വീസ് മത്സരത്തത്തിന്റെ ആവേശം വാനോളം ഉയർത്തി Essense Masterminds ’17 -ന്റെ വിജയികളായി.

അറുപതോളം കുട്ടികൾ മാറ്റുരച്ച ക്വീസ് മത്സരത്തിന്റെ സീനിയേഴ്സ് വിഭാഗത്തിൽ സൗത്ത് മൊറങ്ങിൽ നിന്നുള്ള അജയ് ജയ്-എലിസബത്ത് ജയ് ടീം ഒന്നാം സ്ഥാനത്തെത്തത്തിയപ്പോൾ ജൂനിയർ വിഭാഗത്തിൽ വെരീബിയിൽ നിന്നുള്ള നന്ദു സജീവും ക്രേഗീബേണിൽ നിന്നുള്ള ആഞ്ചലീന നിഷാദും ഉൾപ്പെട്ട ടീം വിജയികളായി.

ക്വിസ് പ്രോഗ്രാമിനോടനുബന്ധിച്ച് “Parenting Challenges in Expat communities” എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ജോസഫ് മാത്യുവും ജോർഡി സെബാസ്ട്യനും ചേർന്ന് നടത്തിയ പ്രസന്റേഷൻ മുതിർന്നവർക്ക് വേറിട്ട അനുഭവമായിയിരുന്നു .

IHNA ഇൻസ്റ്റിറ്യൂട്ട് സ്പോൺസർ ചെയ്ത 500 ഡോളർ വീതം ക്യാഷ് അവാർഡും Our Spices Werribie, Naron Air conditioning, Sanjose Consultancy തുടങ്ങിയ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത വിവിധ സമ്മാനങ്ങളും തുടർന്ന് നടന്ന ചടങ്ങിൽ വച്ച് വിജയികൾക്ക് IHNA CEO ബിജോ കുന്നുംപുറത്ത് വിതരണം ചെയ്തു.