തയ്‍വാനിൽ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, 9 മരണം.

തയ്‍വാനിൽ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, 9 മരണം.

തായ്പേയ്: തയ്‍വാനിൽ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 9 പേർ മരിച്ചു. 1000 ത്തോളം പേർക്കു പരുക്കേറ്റു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തൽ തകർന്നു. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നിരവധിപേർ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 1999-ലായിരുന്നു ഇതിനു മുൻപ് സമാന രീതിയിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. അന്ന് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയിരുന്നു. 35 തുടർചലനങ്ങളിൽ കൂടുതൽ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും തകർന്നു. ഭൂചലന സാധ്യതാ പ്രദേശമായിരുന്നതിനാൽ ജനം മുൻകരുതലെടുത്തിരുന്നെങ്കിലും ഇത്ര തീവ്രതയേറിയ ഭൂചലനം പ്രതീക്ഷിക്കുകയോ മുന്നറിയിപ്പു ലഭിക്കുകയോ ഇല്ലാതിരുന്നതിനാൽ നാശമേറി.