ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണമേറുന്നു.

ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണമേറുന്നു.

2024-ലെ ഫോബ്‌സ് വേൾഡ്സ് ബില്യണയർസ് ലിസ്റ്റ് പ്രകാരം ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണമേറുന്നു. കഴിഞ്ഞ വർഷത്തെ 169 പേരിൽ നിന്ന് രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 200 ആയി വർദ്ധിച്ചു.  ഇന്ത്യക്കാരുടെ മൊത്തം സമ്പത്ത് 954 ബില്യൺ ഡോളറാണ്, ഇത് കഴിഞ്ഞ വർഷത്തെ 675 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 41 ശതമാനം കൂടുതലാണ്.

813 ശതകോടീശ്വരന്മാർ ഉള്ള യുഎസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 473 ശതകോടീശ്വരന്മാരുള്ള ചൈന രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്‌ക്കാണ് മൂന്നാം സ്ഥാനം. 233 ബില്യൺ ഡോളർ ആസ്തിയുള്ള ബെർണാഡ് അർനോൾട്ടും കുടുംബവും 2024-ലെ ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി. എലോൺ മസ്‌ക് (195 ബില്യൺ ഡോളർ), ജെഫ് ബെസോസ് (194 ബില്യൺ ഡോളർ), മാർക്ക് സക്കർബർഗ് (177 ബില്യൺ ഡോളർ), ലാറി എല്ലിസൺ (114 ബില്യൺ ഡോളർ) വാറൻ ബഫറ്റ് (133 ബില്യൺ ഡോളർ), ബിൽ ഗേറ്റ്‌സ് (128 ബില്യൺ ഡോളർ), സ്റ്റീവ് ബാൽമർ (121 ബില്യൺ ഡോളർ), മുകേഷ് അംബാനി (116 ബില്യൺ ഡോളർ), ലാറി പേജ് (114 ബില്യൺ ഡോളർ) എന്നിവരാണ് പിന്നിൽ.

ഇന്ത്യക്കാരിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) സിഎംഡി മുകേഷ് അംബാനി, 116 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തിയുമായി ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തി, ഗൗതം അദാനി (84 ബില്യൺ ഡോളർ), ശിവ് നാടാർ (36.9 ബില്യൺ ഡോളർ), സാവിത്രി ജിൻഡാൽ ആൻഡ് ഫാമിലി (33.5 ബില്യൺ ഡോളർ), ദിലീപ് ഷാംഗ്‌വി (26.7 ബില്യൺ ഡോളർ) എന്നിവരും തൊട്ടു പിന്നിലുണ്ട്. ആഗോളതലത്തിൽ 9-ാം സ്ഥാനമാണ് മുകേഷ് അംബാനിയ്‌ക്കുള്ളത്.