‘ജാക്ബീറ്റ്‌സ് 2024’ ഒരുക്കങ്ങൾ പൂർത്തിയായി

നൃത്ത സംഗീതനിശ 'ജാക്ബീറ്റ്‌സ് 2024' ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്‌ബേൻ:  കലാ ആസ്വാദകർക്ക്  അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ  ‘ജാക്ബീറ്റ്‌സ് 2024’ ഏപ്രിൽ മാസം ഒന്നാം തീയതി നടത്തപ്പെടുന്നു .
പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ ,  വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു , ഗായകൻ ജെമിനി തരകൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീതസന്ധ്യയും , കലാഭവൻ ജോബിയുടെ നൃത്തസംവിധാനത്തിൽ ചിലങ്ക സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിന്റെ നൃത്തശില്പവും ബോളിവുഡ് ഫ്യൂഷനും പുറമെ , ലിയോൺസ് മാജിക് ഒരുക്കുന്ന മായാജാലവിരുന്നും ഏപ്രിൽ മാസത്തിലെ ശരത്കാല സന്ധ്യയെ വർണാഭമാക്കും .
വൈകുന്നേരം 5 മണി മുതൽ 9 മണി വരെ സ്‌പ്രിംഗ് വുഡിലുള്ള സ്‌പ്രിംഗ് ലൈഫ് കോൺഫറൻസ് ഹോൾ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി ക്രമീകരിച്ചിരിക്കുന്നത് . കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി ബ്രിസ്ബേനിലെ ആധ്യാത്മിക സാമൂഹ്യ സേവന രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സെന്റ് തോമസ് യാക്കോബായ ഇടവകയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ എൽദോസ് കുമ്പക്കോട്ടിൽ , ട്രസ്റ്റീ സുനിൽ മാത്യു , സെക്രട്ടറി എൽദോസ് സാജു , കോഡിനേറ്റർമാരായ ഷിബു പോൾ തുരുത്തിയിൽ , ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി .
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ