മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ; ഒറ്റ ചാർജിൽ 550 കിലോമീറ്റർ.

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ; ഒറ്റ ചാർജിൽ 550 കിലോമീറ്റർ.

ജനപ്രിയ വാഹന നിർമ്മാതാക്കളായ മാരുതിയുടെ പൂർണ ഇലക്ട്രിക് മോഡൽ ഉടൻ വിപണികളിൽ പ്രതീക്ഷിക്കാം. ഗുജറാത്ത് പ്ലാന്റിൽ ഉടൻ ഉൽപ്പാദനം ആരംഭിക്കുമെന്നു കമ്പനി അവകാശപ്പെട്ടു. രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക് 550 കിലോമീറ്ററാണ് റേഞ്ച്. ആഭ്യന്തര വിപണിക്ക് മാത്രമല്ല വിദേശ വിപണികളിലേക്കും വേണ്ട ഇവിഎക്സ് ഇവിടെ നിര്‍മിക്കും. ഇതേ സമയത്തു തന്നെ ഇവിഎക്സിന്റെ ടൊയോട്ട വകഭേദമായ അര്‍ബന്‍ എസ്‌യുവിയും ഇന്ത്യയിലെത്തും.

മാരുതി സുസുക്കി ഇവിഎക്‌സ് വിപണികളിൽ വി്പ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. നോയിഡയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ അടുത്ത വർഷം തങ്ങളുടെ ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ടോക്കിയോയിൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ ഇവിഎക്‌സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പ്രഖ്യാപിച്ചു. ഇതിന് ശേഷം ഇവിഎക്‌സിന്റെ ട്രയൽ റണ്ണുകൾ രാജ്യത്ത് അരങ്ങേറി. ഇത്തരത്തിൽ നിരവധി ഘട്ടങ്ങളിലൂടെയാണ് പ്രവർത്തന ക്ഷമത വിലയിരുത്തിയിരിക്കുന്നത്. പ്രീമിയം കാറെന്ന നിലയിലാകും ഇത് വിപണിയിലെത്തുക. 550 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനത്തില്‍ 60kWh ബാറ്ററിയാണ് ഉപയോഗിക്കുക. 15 ലക്ഷം രൂപയായിരിക്കും വിപണി വില എന്നാണ് പുറത്തുവരുന്ന റിപ്പോർട്.

ടാറ്റ ഹാരിയർ ഇവി വൈകാതെ ഇന്ത്യൻ വിപണിയിലെത്തും.