ചൈനയിൽ വൻ ഭൂചലനം: നൂറിലേറെ മരണം, നാനൂറോളം പേർക്ക് പരുക്ക്.

ബെയ്ജിംഗ്: ചൈനയിൽ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലേറെപ്പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാനൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങി പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നിർദേശം നൽകി.