ടാറ്റ ഹാരിയർ ഇവി വൈകാതെ ഇന്ത്യൻ വിപണിയിലെത്തും.

ടാറ്റ ഹാരിയർ ഇവി വൈകാതെ ഇന്ത്യൻ വിപണിയിലെത്തും.

ഇന്ത്യയിലെ ഇലക്ട്രിക്ക് കാർ വിപണിക്ക് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന കമ്പനിയാണ് ടാറ്റ. കുറഞ്ഞ വിലയുള്ള ടിയാഗോ മുതൽ മികച്ച റേഞ്ചും പ്രീമിയം ഫീച്ഛറുകളും നൽകുന്ന നെക്സോൺ ഇവി മാക്സ് വരെയുള്ള വാഹനങ്ങൾ ടാറ്റയ്ക്കുണ്ട്. ഇപ്പോഴിതാ നെക്സോണിനെക്കാൾ വലിപ്പമുള്ള ഹാരിയറിന്റെ ഇലക്ട്രിക്ക് പതിപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്നു.

അടുത്തിടെ ടാറ്റ മോട്ടോഴ്‌സ് ടാറ്റ ഹാരിയർ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. ഈ കാർ വിപണിയിൽ വളരെ ജനപ്രിയമായി. ഈ ഫെയ്‌സ്‌ലിഫ്റ്റഡ് ടാറ്റ ഹാരിയർ എസ്‌യുവിയുടെ പ്രാരംഭ വില 16.9 ലക്ഷം രൂപയാണ്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഇത് ആദ്യമായി പ്രദർശിപ്പിച്ചത്. ടാറ്റ ഹാരിയർ ഇവി അതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ നിന്ന് വ്യത്യസ്‍തമായിരിക്കും. ഈ കാർ ഒമേഗ-ആർക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ 500 മീറ്റർ ഡ്രൈവ് റേഞ്ച് നൽകുന്ന 60KWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു.

ഇലക്ട്രിക്ക് വാഹന വിപണിയിൽ കൂടുതൽ കരുത്തരാകാനായി മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലായ XUV700 പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനെതിരായ ടാറ്റയുടെ പ്രതിരോധമാണ് ഹാരിയർ ഇവി. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സുരക്ഷാ സവിശേഷതകളുമായിട്ടായിരിക്കും ടാറ്റ ഹാരിയർ ഇവി പുറത്തിറങ്ങുന്നത്.

ചെറി ന്യൂ എനർജി തങ്ങളുടെ പുതിയ വൈദ്യുത കാർ ലിറ്റിൽ ആന്റ് പുറത്തിറക്കി.