ന്യൂസീലൻഡിൽ ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ന്യൂസീലൻഡിൽ ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വെല്ലിങ്ടൻ: ന്യൂസീലൻഡിൽ കനത്ത മഴയും, ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗബ്രിയേല ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഓക്‌ലന്‍ഡിന് സമീപത്തെ ജനവാസ കേന്ദ്രങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതു. ഗബ്രിയേൽ കനത്ത മഴയും വെള്ളപ്പൊക്കവും ശക്തമായ കാറ്റും നോർത്ത് ഐലൻഡിലുടനീളം കൊണ്ടുവരികയും നിരവധി ബീച്ച് ടൗണുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാകുകയും ചെയ്തതിനാൽ ആണ് ചൊവ്വാഴ്ച ന്യൂസിലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ന്യൂസീലൻ‍ഡ് അഭൂതപൂർവമായ കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നതെന്നും എമർജൻസി മാനേജ്‌മെന്റ് മന്ത്രി കീറൻ മക്അനുൾട്ടി പറഞ്ഞു. 2500 -ളം പേരെ മാറ്റിപ്പാർപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഓക്‌ലൻഡിൽ നിരവധി വീടുകളും റോഡുകളും തകർന്ന നിലയിലാണ്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. വെസ്റ്റ് ഓക്‌ലൻഡിൽ രക്ഷാപ്രവർത്തനം നടത്തുന്നിടെ ഒരു അഗ്നിശമന സേനാംഗത്തെ കാണാതായതായും മറ്റൊരാൾ ഗുരുതരാവസ്ഥയിലാണെന്നും ന്യൂസിലൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് അറിയിച്ചിട്ടുണ്ട്.