ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ടിയാഗോ ഇവി ടാറ്റ പുറത്തിറക്കി.

ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ടിയാഗോ ഇവി ടാറ്റ പുറത്തിറക്കി.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി ടാറ്റ ടിയാഗോ വിപണിയിലെത്തി. നെക്‌സോൺ ഇവി, നെക്‌സോൺ ഇവി മാക്‌സ്, ടിഗോർ ഇവി എന്നിവയ്‌ക്ക് ശേഷം ടാറ്റാ മോട്ടോഴ്‌സിന്റെ ഭാഗത്തു നിന്നുള്ള നാലാമത്തെ ഇവി മോഡലാണ് ടിയാഗോ ഇവി. 8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില. 11.79 ലക്ഷമാണ് ഉയർന്ന വകഭേദത്തിന്റെ വില.

മറ്റു മൂന്ന് മോഡലുകളിൽ നിന്നും വ്യത്യസ്തമായി, ബാറ്റർ-പവർ മൊബിലിറ്റി സാങ്കേതിക വിദ്യയുള്ള വാഹനമായാണ് ടിയാഗോ ഇവി എത്തിയിരിക്കുന്നത്. നിലവിൽ 10,000 യൂണിറ്റ് ഇലക്ട്രിക് കാറുകളാണ് ടാറ്റ പുറത്തിറക്കിയത്. 19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ് ഓപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഓപ്ഷൻ മാത്രമേ ലഭിക്കൂ. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. 8.49 ലക്ഷത്തിൽ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

ഫ്രണ്ട് ഗ്രില്ലിന്റെ ഇരുവശത്തും പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഇടത് ഹെഡ്‌ലൈറ്റിൽ ഇലക്ട്രിക് വെഹിക്കിൾ ബാഡ്ജ്, ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ഇലക്ട്രിക് ബ്ലൂ ആക്‌സന്റുകൾ, 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീൽ എന്നിവയെല്ലാം ഐസിഇ പവർ ചെയ്യുന്ന ടിയാഗോയിൽ നിന്ന് പുതിയ ഇവിയ്‌ക്കുള്ള പ്രത്യേകതകളാണ്. കൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ എന്നിവയ്‌ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടിയാഗോ ഇവിയ്‌ക്ക് കമ്പനി നൽകിയിരിക്കുന്നു. ടീൽ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം, ട്രോപ്പിക്കൽ മിസ്റ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭിക്കുക.

600 കി.മീ റേഞ്ചുമായി ഇലക്ട്രിക് എസ്‍യുവി, സ്കോഡ വിഷൻ 7 എസ്.