600 കി.മീ റേഞ്ചുമായി ഇലക്ട്രിക് എസ്‍യുവി, സ്കോഡ വിഷൻ 7 എസ്.

600 കി.മീ റേഞ്ചുമായി ഇലക്ട്രിക് എസ്‍യുവി, സ്കോഡ വിഷൻ 7 എസ്.

ഇലക്ട്രിക് വാഹനങ്ങളില്‍ ചുവടുറപ്പിക്കാന്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയും. വിഷൻ 7 എസ് പേരിട്ടിരിക്കുന്ന 7 സീറ്റ് എസ്‍യുവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് 2026-ൽ വിപണിയിലെത്തുമെന്ന് സ്കോഡയുടെ പ്രഖ്യാപനം. ഒറ്റ ചാർജിൽ 600 കിലോമീറ്റർ സഞ്ചരിക്കുന്ന എസ്‍യുവിയിൽ 89 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 2026-ഓടെ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുകയെന്ന സ്‌കോഡയുടെ പദ്ധതിയുടെ ഭാഗമായാണ് സീറോ എമിഷന്‍ സെവന്‍ സീറ്റര്‍ എസ്.യു.വി. കണ്‍സെപ്റ്റ് എത്തിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

മോഡേൺ സോളിഡ് എന്ന വ്യത്യസ്ത ഡിസൈൻ കൺസെപ്റ്റിലാണ് പുതിയ വാഹനം വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ സ്കോഡ കാറുകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് പുതിയ എസ്‍യുവി. പുതിയ ഗ്രില്ലും ടി ആകൃതിയിലുള്ള ഹെഡ്, ടെയിൽ ലാംപുകളും പുതിയ വാഹനത്തിലുണ്ട്. ഓവൽ ഷെയ്പ്പിലുള്ള സ്റ്റിയറിങ് വീലും സെന്ററൽ ബോസ് ഡിസൈനുമാണ്.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര ഇലക്ട്രിക് എസ്‍യുവി 400.