വിദേശ രാജ്യങ്ങളിൽ അരിവില കൂടും; ഇന്ത്യ അരിക്ക് ഇരുപത് ശതമാനം കയറ്റുമതി നികുതി ഏർപ്പെടുത്തി.

വിദേശ രാജ്യങ്ങളിൽ അരിവില കൂടും; ഇന്ത്യ അരിക്ക് ഇരുപത് ശതമാനം കയറ്റുമതി നികുതി ഏർപ്പെടുത്തി.

ഇന്ത്യയിൽ അരിവില ക്രമാതീതമായി ഉയർന്നതോടെ കയറ്റുമതി ചെയ്യുന്ന അരിക്ക് ഇരുപത് ശതമാനം കയറ്റുമതി നികുതി ഏർപ്പെടുത്തി. റവന്യൂ വകുപ്പിന്റെ അറിയിപ്പ് പ്രകാരം കയറ്റുമതി ചെയ്യുന്ന വിവിധ തരം അരികൾക്ക് സെപ്റ്റംബർ 9 മുതൽ ഇരുപത് ശതമാനം കയറ്റുമതി നികുതി ചുമത്തി. കൂടാതെ ബ്രൊക്കൺ അരിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തു. ആയതിനാൽ പ്രവാസികൾക്ക് ഇനി മുതൽ അരി വാങ്ങാൻ കൂടുതൽ വില നൽകേണ്ടിവരും.

150 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നുണ്ട്. മെയ് മാസം ഗോതമ്പ് കയറ്റുമതി നിരോധിക്കുകയും പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുകയും ചെയ്തിരുന്നു. മൺസൂൺ മോശമായത് പ്രധാന സംസ്ഥാനങ്ങളിലെ നെൽകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. അരിയുല്‍പാദനം എൻപത് ലക്ഷം ടണ്‍ കുറയാമെന്ന് കേന്ദ്ര ഭക്ഷ്യസെക്രട്ടറിപറഞ്ഞു.

ആയതിനാൽ സംഭരിക്കുന്ന നെൽവിത്ത് കുറയുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിൽ വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യഭദ്രത ഉറപ്പാക്കാനും ഈ നടപടി മൂലം സാധിക്കും എന്നാണ് കരുതുന്നത്. എന്നാൽ ഇതു മൂലം അന്താരാഷ്ട്ര വിപണിയിൽ അരിക്ക് വൻ വിലവർദ്ധനവ് ഉണ്ടാവും എന്നാണ് കണക്കാക്കുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ അരി ഉല്‍പ്പാദകരാജ്യമാണ് ഇന്ത്യ.