456 കി.മീ റേഞ്ചുമായി മഹീന്ദ്ര ഇലക്ട്രിക് എസ്‍യുവി 400.

456 കി.മീ റേഞ്ചുമായി മഹീന്ദ്ര ഇലക്ട്രിക് എസ്‍യുവി 400.

2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് എക്‌സ്‌യുവി 300-ന്റെ പ്രൊഡക്‌ഷൻ പതിപ്പായ എസ്‍യുവി 400 -ന്റെ പ്രദർശനം മഹിന്ദ്ര നടത്തി. ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഡിസംബർ മുതൽ ആരംഭിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. എക്സ്‍യുവി 300 നെക്കാൾ 205 എംഎം അധിക നീളമുണ്ട്. 39.4 കിലോവാട്ട് ബാറ്ററി പാക്കും 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറുമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 8.3 സെക്കൻഡ് മാത്രം മതി. 50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ എൺപത് ശതമാനം വരെ 50 മിനിറ്റില്‍ ചാർജ് ചെയ്യാൻ സാധിക്കും. 7.2 കിലോവാട്ട് ചാർജിങ് സോക്കറ്റിലൂടെ വാഹനം പൂർണ ചാർജിലെത്താൻ 6 മണിക്കൂർ 30 മിനിറ്റും 3.3 കിലോവാട്ട് ഡൊമസ്റ്റിക് ചാർജറിലൂടെ 13 മണിക്കൂറും വേണ്ടിവരും.

മെഴ്‌സിഡസ് എഎംജി ഇക്യുഎസ് 53 4 മാറ്റിക് പ്ലസ്