ടൊയോട്ടയും ഇലക്ട്രിക് കാർ നിർമ്മാണത്തിലേക്ക്.

ടൊയോട്ടയും ഇലക്ട്രിക് കാർ നിർമ്മാണത്തിലേക്ക്.

ലോകത്തെ പ്രമുഖ വാഹന നിർമ്മാതാക്കൾ ഇലകട്രിക് കാർ നിർമ്മാണത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ ആ പാത പിന്തുടർന്ന് ടൊയോട്ടയും. 15 ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. നിലവിൽ ഹൈബ്രിഡ് പവർട്രെയിനുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മേൽപ്പറഞ്ഞ 15 മോഡലുകൾ വികസിപ്പിക്കുന്നതിന് 2030-ഓടെ 35 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് ടൊയോട്ടയുടെ പ്രഖ്യാപനം. 2030-ഓടെ 3.5 ദശലക്ഷം ഇവികൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ടൊയോട്ട പ്രസിഡന്റ് അകിയോ ടൊയോഡ പറഞ്ഞു. ടൊയോട്ടയുടെ പ്രീമിയം ഉപസ്ഥാപനമായ ലെക്സസ് 2035-ഓടെ പൂർണമായും ഇലക്ട്രിക് ആകും. 2030-ഓടെ യൂറോപ്പിലും വടക്കേ അമേരിക്കയിലും ചൈനയിലും ഇവി മോഡലുകൾ മാത്രം പുറത്തിറക്കും. 2035 ഓടെ ബ്രാൻഡ് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുമെന്ന് ടൊയോഡ പറഞ്ഞു.

മിക്ക മോഡലുകളും ഇപ്പോഴും ആശയപരമായ ഘട്ടങ്ങളിലാണെങ്കിലും, ടിന്റഡ് ഗ്ലാസുകൾ ഉൾക്കൊള്ളുന്ന, bZ4X അതിന്റെ ലോഞ്ച് തീയതിയോട് അടുക്കുകയാണ്, 2022-ഓടെ യുഎസ് ഡീലർഷിപ്പുകളിൽ വിൽക്കാൻ തയ്യാറാണെന്ന് ഫോർബ്‌സ് പറയുന്നു. ഇതിനെ തുടർന്ന് bZ എന്ന പേരിൽ 7 മോഡലുകൾ പുറത്തിറക്കാനാണ് ടൊയോട്ട ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം, ഭാവിയിൽ ഹൈബ്രിഡ് കാറുകൾ വിൽക്കുന്നത് തുടരുന്നതിനിടയിൽ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയിൽ സമാന്തരമായി പ്രവർത്തിക്കാനും ടൊയോട്ട ലക്ഷ്യമിടുന്നു

പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിട പറയാനൊരുങ്ങി ലോകത്തിലെ ഭൂരിഭാഗം വാഹന നിര്‍മാതാക്കളും.