മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

മെല്‍ബണ്‍: ഭാരതീയ ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 2019 നവംബർ 1, 2 തീയതികളിൽ വിവിധ പരിപാടികളോടെ മെല്‍ബണ്‍ സെ.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഏറ്റവും ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

മലങ്കര സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഈവർഷത്തെ പെരുന്നാൾ ശുശ്രൂഷകൾ നടക്കും.

ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട വികാരി ഫാ. സാം ബേബിയുടെ പ്രധാന കാർമികത്വത്തിൽ നടക്കുന്ന പെരുന്നാൾ കൊടിയേറ്റോടുകൂടി ഈ വർഷത്തെ പെരുന്നാൾ ഔദ്യോഗികമായി തുടക്കം കുറിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളിലും അതിനോടുചേര്‍ന്നുള്ള മറ്റ് പ്രോഗ്രാമുകളിലും വിശ്വാസികളെവരും പ്രാര്‍ത്ഥനാപുര്‍വ്വം വന്നു സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുമാറാകണമെന്ന് ഇടവക വികാരി റവ. ഫാ. സാം ബേബി അറിയിച്ചു. ഇടവകകൈക്കാരന്‍ ശ്രീ. ലജി ജോര്‍ജ്ജ്, സെക്രട്ടറി ശ്രീ. സക്കറിയ ചെറിയാന്‍ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വികാരി അറിയിച്ചു.

വാർത്ത: എബി പൊയ്‌ക്കാട്ടിൽ