വാള്‍സ്ട്രീറ്റ്  മണി റെമിറ്റന്സ്: ഓണം ബമ്പർ സമ്മാനം പെര്‍ത്ത് സ്വദേശിക്ക്

സിഡ്നി: ഓസ്ട്രേലിയന്‍  മലയാളികളുടെ പ്രവാസജീവതത്തില്‍ വിശ്വസ്ത  സേവനത്തിന്‍റെ  സുവര്‍ണമുദ്ര പതിപ്പിച്ച വാള്‍സ്ട്രീറ്റ്  മണി റെമിറ്റന്സ്  പത്താം വാർഷികത്തോടനുബന്ധിച്ചു  നടത്തിയ   ഓണം ബമ്പർ നറുക്കെടുപ്പില്‍ പെര്‍ത്ത് സ്വദേശി ജോസ് ലെറ്റ്   സെബാസ്റ്റ്യന്‍ വിജയിയായി. ആഗസ്റ്റ്‌ 1 മുതല്‍ 31 വരെ  വാള്‍സ്ട്രീറ്റ്  മണി റെമിറ്റന്സിലൂടെ നാട്ടിലേക്ക് പണം അയച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ്  വിജയിയെ  തിരഞ്ഞെടുത്തത്. അലക്സാണ്ടര്‍ ഗോള്‍ഡ്‌ (CEO of Air Coin Bank) , രാമനാഥന്‍  കറുപ്പയ്യ (AML Specialist) എന്നിവർ ചേർന്നാണ് നറുക്കെടുപ്പ്  നടത്തിയത്.DCB BANK INDIA -യാണ്  നാട്ടിലേക്കുള്ള   ടിക്കറ്റ് സമ്മാനമായി നൽകുന്നത്.  

മികച്ച  സാങ്കേതിക സംവിധാനത്തോടെ കേരളത്തിലേക്ക്  എവിടെയും മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍  പണം അയക്കാനുള്ള സൗകര്യം  നല്‍കുന്ന വാള്‍സ്ട്രീറ്റ്  മണി റെമിറ്റന്സ് മികച്ച  വിനിമയ നിരക്കാണ് ഉപഭോക്താക്കള്‍ക്ക്  നല്‍കുന്നത്.ഇപ്പോള്‍ ബിസിനസ് ആവശ്യത്തിനായി ബിസിനസുകാര്‍ക്കും പണം അയക്കാന്‍ സൗകര്യം ഉണ്ട്. കൂടാതെ ഇപ്പോള്‍ എല്ലാ രാജ്യക്കാര്‍ക്കും അവരുടെ രാജ്യത്തേക്ക് വാള്‍സ്ട്രീറ്റ് മണി റെമിറ്റന്സിലൂടെ  പണം അയക്കാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വാള്‍സ്ട്രീറ്റ്  മണി റെമിറ്റന്സ് വെബ്സൈറ്റ് സന്ദര്‍ശിക്കുക:

https://www.wallstreetfx.com.au