ഇരുപതാമത് ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് അവാർഡ്സിൽ ഫൈനലിസ്റ്റായി മലയാളി സോഷ്യൽ വർക്കർ

സിഡ്നി :ഇരുപതാമത് ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് അവാർഡ്സിൽ ഫൈനലിസ്റ്റായി മലയാളി സോഷ്യൽ വർക്കർ. വയനാട്ടിൽ നിന്നുള്ള ഷിബു ജോൺ കീരിപ്പേല് അണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് വർഷകാലമായി ഷിബു നടത്തിയ പരീക്ഷണാർത്ഥത്തിൽ ഉള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത് . ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴിൽ ഷിബു നടത്തിയ ‘എ ട്രാഫിക് സിഗ്നൽസ്  ഫ്രെയിംവർക്ക് ടു കപ്പാസിറ്റി അസൈമെൻറ് എന്ന ഗവേഷണത്തിലാണ്    ഈ പദവി ഷിബുവിനെ തേടിയെത്തിയത്. കൂടാതെ ഡിമെൻഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെ നൂതനമായ രീതിയിൽ തിരിച്ചറിയുവാനുള്ള രണ്ടുവർഷത്തെ ഗവേഷണം പൂർത്തിയാക്കിയ ഷിബുവിന് ഈവർഷം മിഡ് നോർത്ത് കോസ്റ്റ് ഇന്നോവേഷൻ പുരസ്കാരം നൽകി ആദരിച്ചു.
കഴിഞ്ഞ 8 വർഷക്കാലമായി കോഫ്‌സ് ഹാർബർ ഹോസ്പിറ്റലിലെ സോഷ്യൽ വർക്കറായി സേവനമനുഷ്ഠികുന്ന ഷിബുവിനെ തേടി ഒട്ടനവധി പുരസ്കാരങ്ങൾ   എത്തിയിട്ടുണ്ട് . 2017ലെ ന്യൂ സൗത്ത് വെയിൽസ് റിസർച്ച് ഇംപാക്ട് അവാർഡു കഴിഞ്ഞവർഷം ഷിബു കരസ്ഥമാക്കി. ന്യൂ  സൗത്ത് വെയിൽസ് അവാർഡ്  ചടങ്ങിൽ ഷിബു വരുന്ന മാസം അതിഥിയായി പങ്കെടുക്കും.

വാത്ത : എബി പൊയ്ക്കാട്ടി