മെൽബണിൽ സ്‌കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുന്നു.

 

മെല്‍ബണ്‍ :  കുട്ടികളിൽ ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്സൻസ് മെൽബൺ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം  മേയ് മാസം  26 ശനിയാഴ്ച്ച വെകുന്നേരം 4 മണിക്ക് Thomastown ബാരിറോഡ് കമ്യൂണിറ്റി ഹാളിൽ നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബണിലെ വളർന്നുവരുന്ന ശാസ്ത്രപ്രേമികൾക്ക് ആവേശമായി മാറിയ  Masterminds’17  ക്വിസ് ഷോയുടെ തുടർച്ചയായിട്ടാണ് ഇത്തവണത്തെ Masterminds’18  നടത്തപ്പെടുന്നത്. 

 

ഒരു ചോദ്യോത്തരി എന്നതിലുപരി പരമാവധി വിഷ്വൽസ് ഉൾക്കൊള്ളിച്ച് പങ്കെടുക്കുന്നവരുമായി  സംവദിച്ചുകൊണ്ട് പുതുമയാർന്ന രീതിയിലാണ് ഇത്തവണത്തെ Masterminds ഒരുക്കിയിരിക്കുന്നത്. ജൂനിയർ- സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്ക്  കേരളത്തിലെ അറിയപ്പെടുന്ന ശാസ്ത്രപ്രചാരകൻ ഡോ. വൈശാഖൻ തമ്പിയുടെ  സാന്നിധ്യം ആവേശം പകരുന്നു. .വിജയികൾക്ക് IHNA ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ക്യാഷ് അവാർഡിനു പുറമെ നിരവധി സമ്മാനങ്ങളും ലഭിക്കുന്നുണ്ട് . കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം പ്രോത്സാഹനസമ്മാനങ്ങളും ലഭിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. . കുട്ടികളുടെ മത്സരങ്ങളുടെ പ്രാഥമിക റൗണ്ട് നടക്കുന്ന സമയത്ത് ഡോ.വൈശാഖൻ തമ്പിയുടെ “പുതുയുഗ മയിലെണ്ണ” എന്ന പ്രസന്റേഷനും ഉണ്ടായിരിക്കും.  രജിസ്‌ട്രേഷൻ  സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും ക്വിസ് രജിസ്‌ട്രേഷനും www.essense.org.au എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക