ടൌണ്‍സ്വില്‍ സെന്‍റ്.മേരീസ് ഓര്‍ത്തഡോക്സ്‌ കോണ്‍ഗ്രിഗേഷനില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ 

ടൌണ്‍സ്വില്‍: ടൌണ്‍സ്വില്‍ സെന്‍റ്.മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കോണ്‍ഗ്രിഗേഷന്‍ നടത്തുന്ന കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് ഫാ. ജെയിംസ്‌ കോര്‍ എപ്പിസ്കോപ്പ കാര്‍മികത്വം വഹിക്കും.

പെസഹ ശുശ്രൂഷകള്‍ 28ന് ബുധനാഴ്ച വൈകിട്ട് ആറിന് ആരംഭിച്ച് വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.29നു വൈകിട്ട് ആറിന് ബിജു യോഹന്നാന്റെ (39റെമ്പ്ലെട്ടന്‍ ക്രസന്റ്, ഡഗ്ലസ്) ഭവനത്തില്‍   സന്ധ്യാപ്രാര്‍ഥന നടക്കും. 30നു രാവിലെ എട്ടിന് ദുഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും. 31നു രാവിലെ എട്ടിന് മരിച്ചുപോയവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന നടക്കും.

വൈകിട്ട് ആറിന്  ആരംഭിക്കുന്ന ഉയര്‍പ്പ് ശുശ്രൂഷകള്‍ വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. പെസഹ ബുധനാഴ്ച വൈകുന്നേരം വിശുദ്ധ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.

വാര്‍ത്ത- സഖറിയ കാര്‍ത്തികപ്പള്ളി .