ജോണ്‍സന്‍  മാമ്മലശ്ശേരിയുടെ പിതാവ് ഫിലിപ്പോസ് നിര്യാതനായി.

വാഗ വാഗ : മലയാളീപത്രം എഡിറ്റോറിയല്‍ ബോര്‍ഡ്‌ മെമ്പറും ന്യൂസ്‌ അഡ്വസറും, പ്രവാസി മലയാളി ഫെഡറേഷന്‍റെ (പി.എം.എഫ്) ഓസ്ട്രേലിയ റീജിയന്‍ കോ ഓര്‍ഡിനേറ്ററും ആയ  ജോണ്‍സന്‍ മാമ്മലശ്ശേരിയുടെ പിതാവ്  മാമ്മലശ്ശേരി ചിറയ്ക്കല്‍ ഭവനത്തില്‍ ഫിലിപ്പോസ് നിര്യാതനായി. പരേതന് 82 വയസ്സായിരുന്നു.

സംസ്ക്കാരം ആഗസ്റ്റ്‌ 10 വ്യാഴാഴ്ച പകല്‍ 3 മണിക്ക് മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തപെടും.