ശ്രീ നാരായണ മിഷൻ സിഡ്‌നി ഓണം – 163 മത് ഗുരു ജയന്തി ആഘോഷം.

സിഡ്നി : ശ്രീ നാരായണ മിഷൻ സിഡ്‌നിയുട ആഭിമുഖ്യത്തിൽ മലയാളത്തിന്‍റെ മഹോത്സവമായ ഓണം, “ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്” എന്ന മാനവികതയുടെ മന്ത്രം ലോകത്തിന് സ്വജീവിതത്തിലൂടെ പകർന്നു നൽകിയ വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്‍റെ  163മത് ജയന്തി ആഘോഷങ്ങൾ 2017 ഓഗസ്റ്റ് 27 ഞായാറഴ്ച . Wentworthville Redgum centre ഹാളിൽ വെച്ച് വൈകിട്ട് നാലുമണിക്ക് കൊണ്ടാടുന്നു.
ആഘോഷ പരിപാടികളുടെ ഉൽഘാടനം ദൈവദശകം ആലാപനമുഖരിതമായ വേദിയിൽ മുഖ്യാതിഥി ശ്രീ സൂസൈ ബെഞ്ചമിൻ വിളക്ക് കൊളുത്തി നിർവഹിക്കുന്നു. ഉൽഘാടനന്തരം കേരളത്തിന്റെ കലാസമൃദ്ധി വിളിച്ചോതുന്ന കലാസന്ധ്യക്കു നിറപകിട്ടേകി തിരുവാതിര, നിരവധി നർത്തകർ, ഗായികാ ഗായകന്മാർ, വാദ്യാകലാകാരന്മാർ തുടങ്ങിയവർ അണിനിരന്നു വിവിധ പരിപാടികൾ അവതരിപ്പിച്ചു സദസ്സിനെ ഒരു കേരളമാക്കും.തുടർന്ന് മലയാളത്തിന്‍റെ  തനത് രുചിക്കൂട്ടിൽ പിറന്ന വിഭവ സമൃദ്ധമായ തുശനിലയിൽ വിളമ്പിയ ഓണസദ്യയും ഉണ്ടായിരിക്കും.
ശ്രീ നാരായണ മിഷൻ ഓണം – ഗുരു ജയന്തി ആഘോഷങ്ങളുടെ മുഖ്യ പ്രയോജകർ പുന്നക്കൽ ഫൈൻസിയേഴ്‌സ്, വൈക്കം ലോ എന്നിവർ ആണ്.
ശ്രീ നാരായണ മിഷൻ സിഡ്‌നിയുടെ ഓണം – ഗുരു ജയന്തി ആഘോഷങ്ങളുടെ ടിക്കറ്റിനും മറ്റു ദയവായി  ബിജു 0450599569,അരുൺ 0434249248, ബിനിത  0408453960, അനുരാജ് 0410177786, എന്നിവവരുമായോ Sreenarayanamissionsydneys@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടുക.