നെക്‌സസിന്‍റെ ബോക്‌സ് ഹില്ല് പ്രൊജെക്റ്റ് ഉദ്ഘാടനം ചെയ്തു

സിഡ്നി: റിയല്‍ എസ്റ്റേറ്റ്  രംഗത്തെ പ്രമുഖ കമ്പനിയായ നെക്‌സസിന്‍റെ  നേതൃത്വത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്ന  സിഡ്നിയിലെ  ബോക്‌സ് ഹില്ല് പ്രൊജെക്റ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കപെട്ടു. മലയാളിയായ യെല്‍ദ ചെമ്പരിക്ക രൂപം നല്‍കിയ നെക്സസിന്‍റെ സിഡ്നിയിലെ രണ്ടാമത്തെ പ്രൊജക്ട് ആണ്  ബോക്‌സ് ഹില്ലില്‍ ആരഭിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന നെക്‌സസിന്‍റെ ഈ മള്‍ട്ടി മില്യന്‍ ഡോളര്‍  പ്രൊജെക്റ്റിന്‍റെ  ഉദ്ഘാടനത്തിന് ഓഹരി ഉടമകളും, ഇന്‍വെസ്റ്റേര്സും  തുടങ്ങി അനവധി ആളുകള്‍ സംബന്ധിച്ചു.

 

ബോക്‌സ് ഹില്ലിലെ പദ്ധതി പ്രദേശത്ത് നടന്ന വിപുലമായ ചടങ്ങില്‍ പി. വി. അബ്ദുള്‍ വഹാബ് എം. പി. (Member of Parliament from India), ഡോ ഇബ്രാഹിം ഹാജി (Founder of PACE Education Group), ഹൂജ് മക്ടര്‍മൊട്ട് (Member of Parliament ,NSW)  എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. ജാക്ക് ചെമ്പരിക്ക പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കെടുത്തവര്‍ക്കായി അവതരിപ്പിച്ചു. തന്‍റെ ബിസിനസ്സ് ജീവിതത്തിന്‍റെ ആരംഭകാലത്തെ അനുഭവങ്ങള്‍ പി.. വി. അബ്ദുള്‍ വഹാബ് എം. പി സദസ്സുമായി പങ്കിട്ടു. സിഡ്നിയിലെ വീടുകളുടെ അപര്യാപ്തത കുറയ്ക്കുവാന്‍ നെക്സസിന്‍റെ ബോക്‌സ് ഹില്ല് പ്രൊജെക്റ്റ് പോലെയുള്ള പദ്ധതികള്‍ ഇനിയും കൂടുതല്‍ തുടങ്ങേണ്ടിയിരിക്കുന്നു. ഹൂജ് മക്ടര്‍മൊട്ട് പറഞ്ഞു. . പി. വി. അബ്ദുള്‍ വഹാബ് എം.പിയും,  ഹൂജ് മക്ടര്‍മൊട്ടും, ഡോ ഇബ്രാഹിം ഹാജിയും പദ്ധതിക്ക് എല്ലാ വിധ ആശംകള്‍ നേരുകയും ജാക്ക് ചെമ്പരിക്കയുടെയും  യെല്‍ദ ചെമ്പരിക്കയുടെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.