മ്യൂസിക് നൈറ്റ്‌& ചര്‍ച്ച് ആനിവേഴ്സറി

വാഗ വാഗ : ഇമ്മാനുവേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്‍റെ  വാര്‍ഷീകാഘോഷങ്ങളോടനുബന്ധിച്ച് സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകനായ സിറില്‍നൊറോണയുടെ നേതൃത്വത്തില്‍ മ്യൂസിക് നൈറ്റ്‌ നടത്തപ്പെടുന്നു.മെയ് 27 ശനിയാഴ്ചവൈകിട്ട് 6 മണി മുതല്‍ 9 മണി വരെ, ഗ്ലെന്‍ഫീല്‍ഡിലെ യുനൈറ്റിംഗ് ചര്‍ച്ച് ഹാളില്‍ (10റ്റാന്‍ഡാ പ്ലെയ്സ്, അല്‍ഡി സ്റ്റോറിന് സമീപം, ഗ്ലെന്‍ഫീല്‍ഡ്, വാഗ വാഗ) വച്ചു നടക്കുന്ന സമ്മേളനത്തില്‍ പാസ്റ്റര്‍ സുനില്‍ സഖറിയ മുഖ്യ സന്ദേശം നല്‍കും. പാസ്റ്റര്‍ ഏലിയാസ്ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് പാട്ടുകള്‍, ഉള്‍ക്കൊള്ളിച്ചു ക്രമീകരിച്ചിരിക്കുന്ന മ്യൂസിക് നൈറ്റില്‍ ബ്രദര്‍ പ്രീജി പൗലോസ്‌ ഓര്‍ക്കസ്ട്രയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ഏലിയാസ് ജോണ്‍, ബ്രദര്‍ ബിന്നി മാത്യു, ബ്രദര്‍ സനു കുര്യന്‍, ബ്രദര്‍ ലിബു വര്‍ഗീസ്, ബ്രദര്‍ ജോര്‍ജ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കൃമീകരണങ്ങള്‍ നടന്നു വരുന്നു. എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഏലിയാസ് ജോണ്‍ – 0423804644,ബിന്നി മാത്യു – 0420640472