പ്രൊഫസ്സർ സി രവിചന്ദ്രൻൻ്റെ പുതിയ പുസ്തകം ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ മെൽബണിൽ പ്രകാശനം ചെയ്തു .

മെൽബൺ: പ്രൊഫസ്സർ സി രവിചന്ദ്രൻൻ്റെ പുതിയ പുസ്തകം  ‘വെളിച്ചപ്പാടിന്‍റെ  ഭാര്യ’ മെൽബണിൽ പ്രകാശനം ചെയ്തു .മെൽബൺ – ESSENSE സംഘടിപ്പിച്ച ചടങ്ങിലാണ് സി രവിചന്ദ്രൻറെ പതിനാലാമത്‌ പുസ്തകമായ ‘വെളിച്ചപ്പാടിന്‍റെ  ഭാര്യ ” പത്രപ്രവർത്തകനും ഇന്ത്യൻ മലയാളി മാഗസിൻ എഡിറ്ററുമായ തിരുവല്ലം ഭാസി രഞ്ജു ജോസഫിന് നൽകി പ്രകാശനം നിർവ്വഹിച്ചു  .ആദ്യമായാണ് രവിചന്ദ്രന്‍റെ സ്തകം മറ്റൊരു രാജ്യത്ത് വെച്ച് പ്രകാശനംചെയ്യുന്നത് .

 

ചടങ്ങിനോട് അനുബന്ധിച്ചു നടത്തിയ ”  ‘പിന്നോട്ടോടുന്ന മലയാളി’ എന്ന വിഷയത്തെ കുറിച്ച് നടത്തിയ പ്രഭാഷണവും തുടർന്ന് നടന്ന സംവാദവും മെൽബണിലെ മലയാളി സദസ്സിൽ പുത്തൻ അനുഭവമായി മാറി .പ്രഭാഷണം കേൾക്കുവാനും മനസ്സുകളിൽ ഒതുക്കി വച്ചിരുന്ന ഒട്ടേറെ ചോദ്യങ്ങൾക്കു മറുപടി ലഭിക്കുവാനും ആവേശ ഭരിതരായി എത്തിച്ചേർന്ന മലയാളികൾ സംഘാടകരെ പോലും ഞെട്ടിച്ചു . പാട്ടോ , നൃത്ത ചുവടോ ,ഹാസ്യ വിരുന്നോ ഇല്ലാതെ അഞ്ചു മണിക്കൂറോളം ജിജ്ഞാസുക്കളായി കാത്തിരുന്ന മലയാളി സദസ് , കാലിക പ്രസക്തമായ വിഷയങ്ങളും ചിന്തകളും ചർച്ചകളും കൊണ്ട് ചരിത്രത്തിൽ ഇടം നേടി .

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍