ഓമൽ ബാങ്ക്സ് ടൗൺ പത്താം വാർഷീകാഘോഷം ഏപ്രിൽ 29 ന്.

സിഡ്നി: ബാങ്ക്സ്ടൗൺ മലയാളി സമൂഹത്തിന്‍റെ പത്താം വാർഷീകാഘോഷം (AuMal 10, 2017) ഏപ്രിൽ 29 ശനിയാഴ് വൈകുന്നേരം 5 മണി മുതൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ബഹു. ബാങ്ക്സ്‌ ടൗൺ എം.പി ടാനിയ മിഹായിലൂക് വാർഷികാഘോഷം ഉത്‌ഘാടനം ചെയ്യും.അതിനോടനുബന്ധിച്ചുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിനു മാറ്റു കൂട്ടും. പരിപാടിയോടനുബന്ധിച്ചു വിഭവ സമൃദ്ധമായ അത്താഴവും ഒരുക്കിയിട്ടുണ്ട്.

പ്രവാസി ജീവിതത്തിലെ ഗൃഹാതുരത്വ ചിന്തയെ ഒരു പരിധി വരെ കുറയ്ക്കുന്നതിനും വരും തലമുറയെ മാതൃ ഭാഷയിലും സംസ്‌കാരത്തിലും അവബോധമുള്ളവരാക്കുന്നതിനുമായി ബാങ്ക്സ്‌ടൗണിലെ മലയാളികൾ തുടങ്ങി വച്ച കൂട്ടായ്മയാണ് ഓമൽ ബാങ്ക്സ്‌ടൗൺ (AuMal Bankstown). റീവ്‌സ്‌ബി ടർവി സ്ട്രീറ്റിലുള്ള സർ ജോസഫ് ബാങ്ക്സ് സ്കൂളാണ് (Sir Joseph Banks School, Turvey Street Revesby NSW) ആഘോഷ പരിപാടികൾക്കു വേദിയാകുക.

ഇൻഡോസ്‌ റിതം (IndOz Rhythm) ഒരുക്കുന്ന ചെണ്ടമേളം പരിപാടിയുടെ കേരളത്തനിമയ്ക്കു മാറ്റു കൂട്ടും. ഫ്ലെക്സി ഫിനാൻസ് സർവീസസ്, ക്‌ളാസിക് ഡ്രൈവിംഗ് സ്കൂൾ, ത്രീ സ്റ്റാർ ഗ്രോസറീസ്, ഫൈവ് സ്റ്റാർ പ്രോപ്പർട്ടിസ് എന്നിവരാണ് പരിപാടി സ്പോൺസർ ചെയ്യുന്നത്.

മലയാളീപത്രം വാർഷീകാഘോഷപരിപാടിയുടെ മീഡിയ പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിക്കുന്നു.