ചെമ്പൻ വിനോദ് ഓസ്‌ട്രേലിയയിൽ എത്തി. ചെമ്പക സന്ധ്യ ഇന്ന് വൈകിട്ട്

മെൽബൺ: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ (ആൽഫാ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ചെമ്പക സന്ധ്യ’ യിൽ പങ്കെടുക്കുവാനായി നടനും തിരക്കഥാകൃത്തുമായ ശ്രീ ചെമ്പൻ വിനോദ് ഓസ്‌ട്രേലിയയിൽ എത്തിചേർന്നു. ഏപ്രിൽ 22 (ശനിയാഴ്ച) വൈകുന്നേരം 6 മണിക്ക് ഗ്രീൻസ്ബറോയിലുള്ള സെർബിയൻ ഓർത്തഡോക്‌സ് ചർച്ച് ഹാളിൽ ആഘോഷരാവിന് തിരശ്ശീല ഉയരും. മെൽബണിലെ പ്രശസ്ത ഡാൻസ് ടീമായ എൻ.ബി. ഗ്രൂപ്പിന്റെ ബോളിവുഡ് ഡാൻസ്, ലൈവ് സംഗീതത്തിന്റെ അകമ്പടിയോടെ ഗാനമേള, മെൽബൺ സ്റ്റാർസിന്റെ ചെണ്ടമേളം, കേസി കിഡ്‌സിന്റെ സംഘനൃത്തം, ഫ്യുഷൻ ഡാൻസ് തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളാണ് മൂന്നു മണിക്കൂറോളം നീളുന്ന കലാവിരുന്നിൽ ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ ഡിന്നറോടെ ചെമ്പക സന്ധ്യ സമാപിക്കും. 

 
ഐ.എച്ച്.എൻ.എ, സ്പാർട്ടൺ സ്‌പോർട്‌സ് സെന്റർ, പി.എഫ്.ജി. ഹോം ലോൺസ്, ട്രാവൽനെസ്റ്റ് ട്രാവൽസ്, ബോംബെ റിയൽ എസ്റ്റേസ്റ്റ്, പി.ഇ.സി പ്രൊഫഷണൽ കൺസൽട്ടൻസി, ഡിജിയോട്രിക്‌സ് ഡിജിറ്റൽ മീഡിയ, ഓസ്റ്റ് മൈഗ്രേഷൻ, ക്രിയേറ്റീവ് സ്റ്റുഡിയോ, ഫ്‌ളൈവേൾഡ് ട്രാവൽസ്, ഒമേഗ ബ്ലൈൻഡ്‌സ്, ഫർണീച്ചർ സ്റ്റോപ്പ്, മൈ വിൻഡോ ഡെക്കറേഷൻസ് എന്നിവരാണ് ചെമ്പക സന്ധ്യയുടെ സ്‌പോൺസർമാർ. കൂടുതൽ വിവരങ്ങൾക്കും ചെമ്പക സന്ധ്യയുടെ ടിക്കറ്റിനുമായി ഭാരവാഹികളുമായി ബന്ധപ്പെടുക: മാർട്ടിൻ ഉറുമീസ്(0470 463 081), ഷിജു വർഗ്ഗീസ്(0402 753 913) സോജി ആന്റണി (0422 435 378), ജോബി പഞ്ഞിക്കാരൻ (0430 489 071)
അഡ്രസ്: സെർബിയൻ ഓർത്തഡോക്‌സ് ചർച്ച് ഹാൾ
                         212 ഡൈമണ്ട് ക്രീക്ക് റോഡ്, ഗ്രീൻസ്ബറോ
 
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ