മെൽബൺ: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്ട്രേലിയൻ പ്രഭാഷണ പരമ്പര ഈ മാസം 21-ന് ആരംഭിക്കുന്നു. മെൽബൺ ,സിഡ്നി,ബ്രിസ്ബൻ, അഡലൈഡ് പെർത്ത് കാൻബറ തുടങ്ങിയ നഗരങ്ങളിലായി ഏഴോളം പരിപാടികളിലാണ് രവിചന്ദ്രൻമാഷ് പങ്കെടുക്കുന്നത്.
ശാസ്ത്രബോധത്തിൽ നിന്നും പിന്നോട്ട് പോകുന്ന സമൂഹചിന്തയ്ക്കെതിരെ നിശിത വിമർശനവുമായി പ്രഭാഷണങ്ങളും പ്രസന്റേഷനുകളും ഡിബേറ്റുകളും നടത്തുന്നതിലൂടെയാണ് കേരളസമൂഹം രവിചന്ദ്രൻമാഷിനെ പരിചയപ്പെടുന്നത്. ജ്യോതിഷം, വാസ്തു ,ജാതീയത തുടങ്ങി ചിന്താപരമായി ആരോഗ്യമുള്ള സമൂഹം നിരാകരിക്കേണ്ട വിശ്വാസങ്ങൾക്കും വിഭാഗീയ ചിന്തകൾക്കും എതിരെ സരസമായ പ്രഭാഷണങ്ങളും അവതരണങ്ങളുമാണ് ഇദ്ദേഹത്തെ കേരളത്തിലും പുറത്തുമുള്ള സ്വതന്ത്രചിന്തകർക്ക് പൊതു സ്വീകാര്യനായി മാറ്റിയത്.
ശാസ്ത്രബോധം പ്രചരിപ്പിക്കുന്ന യുവ എഴുത്തുകാരനുള്ള ഇത്തവണത്തെ മുണ്ടശ്ശേരി പുരസ്കാരം നേടിയത് പ്രൊഫ.സി. രവിചന്ദ്രനായിരുന്നു. “ഭൂമിയിലെ മഹത്തായ ദ്രശ്യവിസ്മയം”,”ബുദ്ധനെ എറിഞ്ഞ കല്ല്”,”മസ്തിഷ്കം കഥ പറയുന്നു “, “വാസ്തുലഹരി” തുടങ്ങി കാലത്തോട് സംവദിക്കുന്ന 13 പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ജൈവകൃഷിയുടെ കാണാപ്പുറങ്ങൾ പ്രതിപാദിക്കുന്ന “കാർട്ടറുടെ കഴുകൻ ” ആണ് പുതുതായി പുറത്തിറങ്ങാൻ പോകുന്ന അദ്ദേഹത്തിന്റെ പുസ്തകം.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ശ്രീ.സി.രവിചന്ദ്രൻ.
ഇദ്ദേഹത്തിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ എസ്സൻസ് മെൽബണിന്റെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. https://www. facebook.com/groups/ 253451001783143
LATEST UPDATES
മൂന്നാം ഘട്ടത്തില്‍ 93 മണ്ഡലങ്ങള്‍ ഇന്നു വിധിയെഴുതുന്നു, പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി.
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. 10 സംസ്ഥാനങ്ങളിലും 2… ∞
മത്സരം ചൂടുപിടിക്കുന്നു: പ്യൂഷോ ഇ-2008 ഇലക്ട്രിക് കാറിന്റെ വില 25,000 ഡോളർ കുറച്ചു.
ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂഷോ ഓസ്ട്രേലിയയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറുകളിലൊന്നായ e-2008-ന്റെ… ∞
പെർത്തിൽ കത്തിയാക്രമണം നടത്തിയ 16-കാരനെ പോലീസ് വെടിവച്ചു കൊന്നു.
പെർത്: പെർത്തിൽ ഒരാളെ കത്തി കൊണ്ടു കുത്തിയശേഷം തടയാനെത്തിയവർക്കുനേരെ തിരിഞ്ഞ പതിനാറുകാരനെ പൊലീസ്… ∞
KCCQ വിന്റെ ഈസ്റ്റർ ആഘോഷങ്ങളും, KCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷന്റെ “പൈതൃകം- 2024” ന്റെ ടിക്കറ്റ് ഉദ്ഘാടനവും നടത്തപ്പെട്ടു.
ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെ സി സി ക്യുവിന്റെ ഈസ്റ്റർ… ∞
കോവിഡ് വാക്സിൻ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിര്‍മാതാക്കള്‍.
കൊവിഷീല്‍ഡ് വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ്… ∞
ലോക്സഭയിലേക്കുള്ള 2-ാം ഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്; കേരളത്തിൽ 70.35%
ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത് വന്ന കണക്കുകള്‍… ∞
ലോക് സഭ തിരെഞ്ഞെടുപ്പ്: ഇന്ന് രണ്ടാം ഘട്ടം, കേരളം പോളിങ് ബൂത്തിലേക്ക്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ്… ∞
ആവേശം നിറച്ച് കൊട്ടിക്കലാശം; കേരളം നാളെ പോളിങ് ബൂത്തിലേക്ക്.
സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഓരോ… ∞
ആവേശമുഖരിതമായി സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ-വിഷു ആഘോഷം
സ്പ്രിംഗ്ഫീൽഡ്: ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും 2024-ലെ ഈസ്റ്റർ-വിഷു ദിനങ്ങൾ കെങ്കേമമായി ആഘോഷിച്ച്… ∞
ഡാർവിൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന “മേടമാസ രാവ് -സ്റ്റാർ നൈറ്റ് 2024” മേയ് 27-ന്
ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആഭിമുഖ്യത്തിൽ സിനിമാ - സീരിയൽ താരങ്ങളെയും… ∞