ഗ്രീഗോറിയോസ് മാർ സ്തേപ്പാനോസ് എപ്പിസ്കോപ്പയ്ക്കു ഊഷ്‌മളമായ സ്വീകരണം

സിഡ്നി -സിഡ്‌നി സന്ദർശിക്കുന്ന മാർത്തോമാ സഭയുടെ  ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ഗ്രീഗോറിയോസ് മാർ സ്തേപ്പാനോസ് എപ്പിസ്കോപ്പയ്ക്ക്   സിഡ്‌നി വിമാനത്താവളത്തിൽ ബെഥേൽ മാർത്തോമാ ഇടവക വികാരി   റവ.തോമസ്  കോശിയും ഇടവക  ജനങ്ങളും ചേർന്നു ഊഷ്മളമായ സ്വീകരണം നൽകി .

മാർച്ച്  19 ഞായറാഴ്ച്ച  രാവിലെ 08 30 നു ബെഥേൽ മാർത്തോമാ ദേവാലയത്തിൽ (13 Crown street ,Harris Park ) വിശുദ്ധ കുർബാന അനുഷ്ഠിക്കുകകയും ആദ്യ കുർബാന സ്വീകരണ ശുശ്രൂഷയിൽ  പ്രധാന കർമ്മികത്വം വഹിക്കുകയും ചെയ്യും.ഇടവകയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന  സന്ധ്യാനമസ്കാര ശുശ്രൂഷകളിലും അദ്ദേഹം സംബന്ധിക്കും .മാർച്ച് 18  ശനിയാഴ്ച  കാൻബറ മാർത്തോമാ ദേവാലയത്തിലും വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകും .