” മെൽബൺ കാരുണ്യ നിധി ” ഉത്‌ഘാടനം – C K .രാജേന്ദ്രൻ Ex M L A .

മെൽബൺ : ജാതി – മത രാഷ്ട്രീയത്തിനപ്പുറം പിറന്ന നാട്ടിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെടുന്ന വിപുലമായ ഒരു പദ്ധതിയാണ് മെൽബൺ ഇടതുപക്ഷ – മതേതര കൂട്ടാഴ്മ .രൂപം നൽകിയ ” മെൽബൺ കാരുണ്യ നിധി ” . വിവിധതരം രോഗങ്ങളിൽ കഷ്ട്ടപെടുന്നവർ , അനാഥരും അഗതികളുമായ ഹതഭാഗ്യർ , ഒരു നേരത്തെ ആഹാരത്തിനു പോലും തെരുവുകളിൽ അലയുന്നവർ , പഠിക്കാൻ കഴിവുണ്ടായിട്ടും ദാരിദ്ര്യം കൊണ്ട് പഠിക്കാൻ കഴിയാത്തവർ അങ്ങനെയുള്ള വലിയൊരു ജനവിഭാഗത്തിൽ നിന്നും ചെറിയൊരു വിഭാഗത്തെ കണ്ടെത്തി കഴിയുന്നത്ര സഹായം നൽകാനുള്ള പ്രവർത്തനത്തിനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് .

                                    നിലവിൽ 25 ഓളം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള ഞങ്ങളുടെ കൂട്ടാഴ്മ വരുമാനത്തിലെ ഒരു നിശ്ചിത തുക പ്രതിമാസം ഇതിലേക്ക് മാറ്റിവയ്ക്കുന്നു . കൂടാതെ ഈ പ്രവർത്തനങ്ങളോട് സഹകരിക്കുന്ന മലയാളികളിൽ നിന്നും അവരാൽ കഴിയുന്ന സഹായങ്ങൾക്കൂടി സമാഹരിച്ചു കൊണ്ടാണ് ഒരു വർഷത്തിൽ ” പത്തു ലക്ഷം ” രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത് . പദ്ധതിയുടെ ഉത്‌ഘാടനം ഫെബ്രുവരി 26 നു ലാലൂർ കായൽ റസ്റ്റാറന്റിൽ വച്ച് നടത്തുകയാണ് . മുൻ എം എൽ എ യും ,പാലക്കാട് സി പി എം ജില്ലാ സെക്രട്ടറിയുമായ സി കെ രാജേന്ദ്രൻ നിർവ്വഹിക്കുന്നു . .ഓസ്‌ട്രേലിയൻ മലയാളികളുടെ സാന്നിദ്ധ്യവും കഴിയുന്ന സഹായവും നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

തിരുവല്ലം ഭാസി ( പ്രസിഡണ്ട് ) – 0415906017
പ്രതീഷ് മാർട്ടിൻ ( ജനറൽ സെക്രട്ടറി ) – 0431135452
ദിലീപ് രാജേന്ദ്രൻ ( ജനറൽ സെക്രട്ടറി ) – 0405395494

മെൽബൺ ഇടതുപക്ഷ – മതേതര കൂട്ടാഴ്മ .

 

വാര്‍ത്ത : എബി പൊയ്ക്കാട്ടിൽ