‘സര്‍പ്രൈസ് വിസിറ്റ്’ ഷോർട്ട് ഫിലിം പ്രദർശനം മാർച്ച് 4 ന്

സിഡ്‌നി :-  പൂർണ്ണമായും സിഡ്‌നിയിൽ ചിത്രീകരിച്ച മലയാളം ഷോർട്ട് ഫിലിം  ‘സര്‍പ്രൈസ് വിസിറ്റ്’  ന്റെ   ആദ്യ പ്രദർശനം മാർച്ച് 4 ശനിയാഴ്ച്ച വൈകിട്ട്  5 മണിക്ക്    വെന്റ് വെർത്വില്‍  യുണൈറ്റിങ്ങ് ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കും.സിഡ്‌നിയിലെ കലാ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ നിഖിൽ കൊട്ടാരം തിരക്കഥ യെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് വിജയ് നിർവഹിച്ചിരിക്കുന്നു .ഏഴുമിനിറ്റു ദൈർഖ്യമുള്ള  ഈ ഷോര്ട്ട് ഫിലിമിൽ സിഡ്‌നിയിൽ നിന്നുള്ള അഭിനേതാക്കളാണ്അഭിനയിച്ചിരിക്കുന്നത് .പോസ്റ്റ്  പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിലെ പ്രശസ്തമായ ലാൽ മീഡിയ ലാബിലാണ് നടത്തിയിരിക്കുന്നത്.
                                            ആധുനിക സാമൂഹിക മാധ്യമങ്ങളുടെ   അമിതഉപയോഗം വരുത്തിവെയ്ക്കുന്ന അപകടങ്ങളെക്കുറിച്ചു ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്ന് സംവിധായകൻ നിഖിൽ കൊട്ടരം അറിയിച്ചു.പ്രദർശന  ത്തോ ടനുബന്ധിച്ചു സംഗീത വിരുന്നും  സിനിമ യെക്കുറിച്ചുള്ള ചർച്ച യും നടക്കും.ആദ്യപ്രദര്ശനത്തിനു ശേഷം യു ട്യൂബ് ലും  ചിത്രം റിലീസ് ചെയ്യുന്നതാണ്