സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ പ്രതിഷ്ഠ ശുശ്രുഷ മാർച്ച് 1,2 തീയതികളിൽ.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ പ്രതിഷ്ഠ് ശുശ്രുഷ മാർച്ച് 1,2 തീയതികളിൽ.

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ (Indian Orthodox Church) മദ്രാസ് ഭദ്രാസനത്തിന്റെ കീഴിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സിഡ്‌നിയുടെ (SMIOC) പ്രതിഷ്ഠ ശുശ്രുഷ – മാർച്ച് 1,2 തീയതികളിൽ നടത്തപ്പെടുകയാണ്. മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ ഫിലോക്സിനോസിന്റെ മുഖ്യ കാർമികത്വത്തിലും സമീപ ഇടവകകളിലെ പുരോഹിതൻമാരുടെ സാന്നിധ്യത്തിലുമാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.

ഇടവക വികാരി Fr. നിഖിൽ അലക്സ് തരകന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപികരിച്ചു ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണ്. എല്ലാ വിശ്വാസികളുടെയും പ്രാർത്ഥന നിർഭരമായ സാന്നിധ്യവും സഹകരണവും ഈയവസരത്തിൽ പ്രതീക്ഷിച്ചുകൊള്ളുന്നു.

മാർച്ച് ഒന്നാംതീയതി വെകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരത്തെതുടർന്ന് കൂദാശയുടെ ഒന്നാം ശുശ്രുഷക്രമം നടത്തപ്പെടും. മാർച്ച് രണ്ടാം തിയതി 6:30 AM -ന് പ്രഭാത നമസ്ക്കാരവും തുടർന്ന് കൂദാശയുടെ രണ്ടും മൂന്നും ശുശ്രുഷയും വിശുദ്ധ കുർബാനയും നടത്തപ്പെടുന്നതാണ്.

ദൈവ മാതാവിന്റെ നാമത്തിൽ 2011 -ൽ സ്ഥാപിതമായ ഈ ദേവാലയം 2023 നവംബർ 12-ന്, 35 മിഡ് ഡ്യൂറൽ റോഡ് ഗാൽസ്റ്റണിൽ സ്ഥിതി ചെയ്യുന്ന സ്വന്തം ആരാധനാലയത്തിലേക്ക് ഔദ്യോഗികമായി മാറിയിരുന്നു.

മലങ്കര ഓർത്തഡോക്‌സ് ചർച്ച് സഭയുടെ സിഡ്‌നിയിലുള്ള രണ്ടാമത്തെ ദേവാലയം ആണ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് (SMIOC). 2011 -ൽ നാല് കുടുംബങ്ങൾ ചേർന്ന് തുടങ്ങിയ കൂട്ടായ്മ ഇന്ന് 90 -ൽ അധികം ഇടവകക്കാരുള്ള ഒരു ദേവാലയമായി മാറിയിരിക്കുകയാണ്. ഇടവകഅംഗങ്ങളുടെ ആധ്യാത്മിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനൊപ്പം പ്രദേശത്തെ എക്ക്യൂമിനിക്കൽ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഈ ദേവാലയം ഉണ്ട്.

വാർത്ത: ഫെബിൻ