ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ എറണാകുളത്തും ചാലക്കുടിയിലും മത്സരിക്കാൻ ട്വന്റി-20

ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ എറണാകുളത്തും ചാലക്കുടിയിലും മത്സരിക്കാൻ ട്വന്റി-20

കൊച്ചി: ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ കേരളത്തിലെ രണ്ടു സീറ്റുകളിൽ മത്സരിക്കാൻ ട്വന്റി-20. ചാലക്കുടി, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലാണ് ട്വന്റി20 മത്സരിക്കുന്നത്. ചാലക്കുടിയിൽ അഡ്വ. ചാർലി പോളും (60), എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് (28) സ്ഥാനാർഥികൾ. കേരളത്തെ രക്ഷിക്കാൻ ജനക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യം വയ്ക്കുന്ന ട്വന്റി-20 പാർട്ടിക്കു മാത്രമേ കഴിയൂവെന്ന് സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് കിഴക്കമ്പലം ട്വന്റി20 നഗറിൽ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലക്കുടിയിൽ അഡ്വ. ചാർലി പോളും (60), എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് (28) സ്ഥാനാർഥികൾ. 2012 മുതൽ മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവാണ് ചാർലി. എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഐസിവൈഎം ദേശീയ പ്രസിഡന്റ്, ഐസിവൈഎം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളാണ് ആന്റണി ജൂഡി. 2023 ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ നിരീക്ഷകനായി പങ്കെടുത്തു. 2023-ൽ പോർച്ചുഗലിൽ നടന്ന ലോക യുവജനസമ്മേളനത്തിൽ ഇന്ത്യയുടെ പതാകാവാഹകനായിരുന്നു

2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും സാബു പറഞ്ഞു. ‘‘ദീർഘവീക്ഷണത്തോടെ ജനങ്ങളുടെ ക്ഷേമവും നാടിന്റെ സമഗ്രവികസനവും ഉറപ്പുവരുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയക്കാർ ഭരണ-പ്രതിപക്ഷ ഭേദമെന്യേ പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഇവിടെയാണ് ട്വന്റി20 പാർട്ടി മുന്നോട്ടുവയ്ക്കുന്ന വികസനോന്മുഖമായ നവബദൽ രാഷ്ട്രീയത്തിന് പ്രസക്തി.

കേരളത്തിലെ എല്ലാ മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട മലയാളികൾ ട്വന്റി20 പാർട്ടിയുടെ നന്മയുടെ രാഷ്ട്രീയത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണ്. കേരളത്തിലെ നിലവിലുള്ള ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാർ എല്ലാവരും സ്വാർഥരും അഴിമതിക്കാരുമാണ്. സ്വന്തം കുടുംബവും പാർട്ടിയും മാത്രമാണ് അവർക്ക് പ്രധാനം. കേരളത്തിലെ ജനങ്ങൾ സമൂലമായ രാഷ്ട്രീയമാറ്റത്തിന് തയാറെടുക്കുന്നു. ട്വന്റി20 പാർട്ടി ജനങ്ങളുടെ മാനിഫെസ്റ്റോ തയാറാക്കുകയാണ്. ട്വന്റി20 ഭരണമാതൃക ഇവിടെ പരീക്ഷിച്ചു വിജയിപ്പിച്ചതാണ്. പൊള്ളയായ വാഗ്ദാനങ്ങളില്ല. പറയുന്നതൊക്കെ ചെയ്തിരിക്കും. ചെയ്യാൻ പറ്റുന്നതുമാത്രമേ പറയുകയുമുള്ളൂ’’– സാബു എം. ജേക്കബ് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ സാബു എം. ജേക്കബ്.

തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് ട്വന്‍റി 20 പാര്‍ട്ടി പ്രസിഡന്‍റും കിറ്റെകസ് എം.ഡിയുമായ സാബു എം. ജേക്കബ് വെല്ലുവിളിച്ചു. അതിന് ഉതകുന്ന ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി.‘സ്വപ്ന സുരേഷിന്റെ കൈയ്യിലുള്ള ബോംബല്ലാ സാബുവിന്റേത് ഇത് ആറ്റം ബോംബാണ്’ – സാബു എം. ജേക്കബ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വന്‍റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബിന്‍റെ വെല്ലുവിളി.

അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. മാധ്യമങ്ങൾ ഇതിനു മുൻപ് തന്നെ സി.പl.എമ്മാക്കി.കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും. ബി.ജെ.പിക്കാരൻ വന്ന് പറഞ്ഞാൽ സീറ്റിനു വേണ്ടി ചാടുന്നവനല്ലാ താന്‍. കെ.സുരേന്ദ്രനെ ഫോണിലൂടെ സംസാരിച്ചിട്ടില്ല,നേരിട്ട് ഇതുവരെ കണ്ടിട്ടു പോലുമില്ലെന്നും സാബു ജേക്കബ് പറഞ്ഞു. എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായി സാബു ജേക്കബ് മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Lok Sabha Election 2024 Kerala: Candidates >>