യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്‌ലാന്റ് പ്രവർത്തനം തുടങ്ങി.

യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്‌ലാന്റ് പ്രവർത്തനം തുടങ്ങി.

ബ്രിസ്ബെയ്ൻ: ക്യൂൻസ്‍ലാന്റിൽ പ്രവർത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരും ഒത്തു ചേർന്ന് രൂപം കൊടുത്ത യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്‍ലാന്റ് പ്രവർത്തനം തുടങ്ങി. ചെംസൈഡ് ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ ഹേണററി കോൺസൽ അർച്ചന സിങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ജയിംസ് മാർട്ടിൻ എം.പി മുഖ്യാധിതി ആയിരുന്നു. സുധാ ശങ്കർ, റവ. ഫാ. ഫെലിക്സ് മാത്യു, ഡോ. ചൈതന്യ ഉണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു.

പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാൻ സ്വാഗതവും ജോളി കരുമത്തി നന്ദി പറഞ്ഞു. സെക്രട്ടറി സിറിൽ ജോസഫ് സംഘടനയുടെ ഭാവിപരിപാടികളെ കുറിച്ചു വിവരിച്ചു. ഷാജി തേക്കാനത്ത്, ജിജി ജയനാരായൺ, മാത്യു അറപുരയിൽ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിൽ നടന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ ഉത്ഘാടന സമ്മേളനം വർണാഭമാക്കി.