ഒറ്റ ചാർജിൽ 1000 കി.മീ; ബെൻസ് EQXX ഇവി.

ഒറ്റ ചാർജിൽ 1000 കി.മീ; ബെൻസ് EQXX ഇവി.

ഒരൊറ്റ ചാർജിൽ 1,000 കിലോമീറ്റർ സഞ്ചരിക്കാനാവുന്ന EQXX ഇവി ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മെഴ്‌സിഡീസ് ബെൻസിന്റെ മോഡലുകളിലെ ഏറ്റവും കുറഞ്ഞ ഡ്രാഗ് കോ എഫിഷ്യന്റാണ്(0.17Cd) EQXX-ന്. ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏതൊരു കാറിനേക്കാളും മികച്ച നിരക്കാണിത്. മുന്നോട്ട് പോകുമ്പോൾ വായുവിന്റെ തടസത്തെ പരമാവധി കുറയ്‌ക്കുന്ന രൂപമാണ് EQXX-ന് നൽകിയിരിക്കരുന്നത്. ഏറ്റവും കുറഞ്ഞ ഊർജ്ജത്തിൽ ഏറ്റവും കൂടുതൽ കാര്യക്ഷമതയുള്ള വാഹനമെന്നാണ് EQXX-നെ മെഴ്‌സീഡസ് ബെൻസ് വിശേഷിപ്പിക്കുന്നത്.

വാഹനത്തിന് നൽകിയിരിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോർ 244 എച്ച്പി കരുത്താണ് ഉത്പാദിപ്പിക്കുന്നത്. വേഗത്തിൽ 900 V വരെ ചാർജ്ജ് ചെയ്യാൻ കഴിയുന്ന 100 കിലോവാട്ടിന്റെ ബാറ്ററിയും വാഹനത്തിന് നൽകിയിരിക്കുന്നു. ഇക്യുഎസ് ശ്രേണിയിലെ ഏത് വാഹനത്തെക്കാളും 250 കിലോമീറ്റർ കൂടുതൽ ഇന്ധനക്ഷമത EQXX-ന് ഉണ്ട്. കാര്യക്ഷമത വർഡദ്ധിപ്പിക്കുന്നതിന് 117 സൗരോർജ്ജ പാനലുകൾ EQXX-ന്റെ മുകളിലായി ഘടിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 25 കിലോമീറ്റർ അധികം സഞ്ചരിക്കാൻ ഈ സൗരോർജ്ജ പാനലുകൾ സഹായിക്കും. കാറിന്റെ പിൻഭാഗത്തെ ചില്ലും ഈ സൗരോർജ പാനലുകൾ കൊണ്ട് മറച്ചിരിക്കുന്നു. വാഹനം ജനുവരിയിൽ തന്നെ ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് മെഴ്‌സിഡീസ് ബെൻസ് അറിയിച്ചിരിക്കുന്നത്.

ജി 20 ഉച്ചകോടിക്ക് മോദിയെത്തിയത് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 ൽ.