ബി എം എ “ബ്രിസ്‌ബേൻ ഭീമൻസ്” എന്ന പേരിൽ വടം വലി ക്ലബ്ബിന് രൂപം നൽകി.

ബി എം എ "ബ്രിസ്‌ബേൻ ഭീമൻസ്" എന്ന പേരിൽ വടം വലി ക്ലബ്ബിന് രൂപം നൽകി.

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി മലയാളി സംഘടനയായ ബി എം എ (ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ) യുടെ നേതൃത്വത്തിൽ “ബ്രിസ്‌ബേൻ ഭീമൻസ്” എന്ന പേരിൽ വടം വലി ക്ലബ്ബിന് രൂപം നൽകി. ടീം അംഗങ്ങളുടെ ജേഴ്‌സിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ബ്രിസ്ബെയ്നിൽ വച്ച് നടന്ന ചടങ്ങിൽ പ്രമുഖ മലയാള ചലച്ചിത്ര നടൻ ഇന്ദ്രജിത് സുകുമാരൻ നിർവ്വഹിച്ചു.

ഇക്കഴിഞ്ഞ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട വടം വലി മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ക്ലബ്ബിലെ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ കരസ്ഥമാക്കിയിരുന്നു. ബ്രിസ്‌ബേനിലെ വടംവലി പ്രേമികൾക്കിടയിൽ വലിയ സ്ഥാനമാണ് കുറച്ച്‌ കാലം കൊണ്ട് ടീം അംഗങ്ങൾ നേടിയെടുത്തത്. സുനീഷ് മോഹൻ ആണ് ടീം മാനേജർ. ടോമി മാത്യു ആണ് ടീം അംഗങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും പരിശീലനവും നൽകുന്നത്. സൂരജ് സണ്ണി ക്യാപ്റ്റൻ ആയിട്ടുള്ള ടീമിൽ പ്രദീപ്, സിന്റോ, ആന്റൺ, ജോസ്, അജീഷ്, അശ്വിൻ, റിജോ, ആൽബിൻ, മിൽട്ടൺ, നെവിൻ, സുനീഷ്, സൂരജ് എന്നിവർ അംഗങ്ങളാണ്. സ്മാർട്ട് ഫ്ലോർ ആണ് ഔദ്യോഗിക സ്പോൺസർ.

വാർത്ത അയച്ചത് : സ്വരാജ് സെബാസ്റ്റ്യൻ മാണിക്കത്താൻ