
മെഴ്‌സിഡസ് എഎംജിയുടെ ഇന്ത്യയിലെ ആദ്യ വൈദ്യുതി കാര്‍ ആണിത്. ഏതാണ്ട് 2.45 കോടി രൂപയാണ് ഇക്യുഎസ് 53യുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. പരമാവധി മൈലേജ് 586 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. 761എച്ച്പിയും 1020 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ വാഹനമാണിത്. അടിസ്ഥാന പതിപ്പിൽ, മെഴ്‌സിഡസ് എഎംജി ഇക്യുഎസ് 53 ഫോര്‍ മാറ്റിക്ക് പ്ലസ് 3.8 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 kmph വരെ വേഗം ആര്‍ജ്ജിക്കുന്നു. പരമാവധി വേഗത 220 kmph ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.